---
title: "ചെമ്മീൻ ചേർത്ത നല്ല കിടിലൻ നാടൻ വാഴക്കൂമ്പ് തോരൻ; റെസിപ്പി ഇതാ "
english_title: "A delicious local vaazhakoombu thoran with shrimp here is the recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319651/a-delicious-local-vaazhakoombu-thoran-with-shrimp-here-is-the-recipe"
published_at: "2025-10-09T17:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7a62f511b1_ghfghyt.jpg"
keywords: []
---

# ചെമ്മീൻ ചേർത്ത നല്ല കിടിലൻ നാടൻ വാഴക്കൂമ്പ് തോരൻ; റെസിപ്പി ഇതാ 

> **Lead Summary:** **( **[www.truevisionnews.com]** ) **നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴക്കൂമ്പ്. കുടപ്പൻ, വാഴച്ചുണ്ട് എന്നിങ്ങനെ ഇത് അറിയപ്പെടാറുണ്ട്. പവർഹൗസ് എന്ന് വിശേഷിപ്പിക്കാൻ തക്ക ധാരാളം പോഷകങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. ഇരുമ്പിൻ്റെ അംശം ധാരാളം ഉള്ളതിനാൽ സ്ത്രീകൾ ഇത് കഴിക്കുന്നത് ആർത്തവ സംബന്ധമായ ചില ബുദ്ധിമുട്ടുകൾക്ക് പരിഹാമായേക്കും.

## Article Content

**( **[www.truevisionnews.com]** ) **നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് വാഴക്കൂമ്പ്. കുടപ്പൻ, വാഴച്ചുണ്ട് എന്നിങ്ങനെ ഇത് അറിയപ്പെടാറുണ്ട്. പവർഹൗസ് എന്ന് വിശേഷിപ്പിക്കാൻ തക്ക ധാരാളം പോഷകങ്ങളാണിതിൽ അടങ്ങിയിരിക്കുന്നത്. ഇരുമ്പിൻ്റെ അംശം ധാരാളം ഉള്ളതിനാൽ സ്ത്രീകൾ ഇത് കഴിക്കുന്നത് ആർത്തവ സംബന്ധമായ ചില ബുദ്ധിമുട്ടുകൾക്ക് പരിഹാമായേക്കും.

കൂടാതെ നാരിൻ്റെ സാന്നിധ്യവും വാഴക്കൂമ്പിൽ അവിശ്യത്തിനുണ്ട്. അതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഗുണം ചെയ്യും. വാഴക്കൂമ്പ് ഉപയോഗിച്ചുള്ള തോരനാവും സാധാരണ തയ്യാറാക്കാറുള്ളത്. അതേ തോരനിലേക്ക് കുറച്ച് ചെമ്മീൻ കൂടി ചേർത്ത് വേവിച്ചെടുത്ത് നോക്കൂ, കിടിലൻ രുചിയാണ്. ഈ വാഴക്കൂമ്പ് ചെമ്മീൻ തോരൻ റെസിപ്പി ഒന്ന് ട്രൈ ചെയ്ത് നോക്കു.

വാഴക്കൂമ്പ്

വെളിച്ചെണ്ണ

സവാള

വെളുത്തുള്ളി

പച്ചമുളക്

മഞ്ഞൾപ്പൊടി

കുരുമുളകുപൊടി

കറിവേപ്പില

ഉപ്പ്

ചെമ്മീൻ

**തയ്യാറാക്കുന്ന വിധം**

വാഴക്കൂമ്പ് ചെറുതായി അരിഞ്ഞ് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് സവാളയും വെളുത്തുള്ളിയും അരിഞ്ഞതു ചേർത്ത് വഴറ്റുക. അരിഞ്ഞെടുത്ത പച്ചമുളക് ചേർത്തിളക്കുക.

അൽപ്പം മഞ്ഞൾപ്പൊടിയും, കുരുമുളകുപൊടിയും, കറിവേപ്പിലയും ചേർത്തിളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് ഇടയ്ക്ക് ചേർക്കാം. വൃത്തിയായി കഴുകി വച്ചിരിക്കുന്ന ചെറിയ ചെമ്മീൻ ഇതിലേക്ക് ചേർത്ത് ഇളക്കുക. ഏഴ് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചോറിനൊപ്പം ചൂടോടെ കഴിച്ചു നോക്കൂ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319651/a-delicious-local-vaazhakoombu-thoran-with-shrimp-here-is-the-recipe)