---
title: "ജോലി നോക്കുന്നുണ്ടോ? മലിനീകരണ നിയന്ത്രണ ബോർഡിൽ മികച്ച തൊഴിലവസരം"
english_title: "Excellent job opportunity for the Wayanad Pollution Control Board office."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319634/excellent-job-opportunity-for-the-wayanad-pollution-control-board-office"
published_at: "2025-10-09T16:28:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e795a53596f_job.jpg"
keywords: []
---

# ജോലി നോക്കുന്നുണ്ടോ? മലിനീകരണ നിയന്ത്രണ ബോർഡിൽ മികച്ച തൊഴിലവസരം

> **Lead Summary:** വയനാട് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മികച്ച തൊഴിലവസരം. ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

## Article Content

വയനാട് മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് മികച്ച തൊഴിലവസരം. ജില്ലയിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് എൻജിനീറിങ് അപ്രന്റിസ് തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്.

സിവിൽ, കെമിക്കൽ, എൺവയോയോൺമെന്റൽ വിഭാഗങ്ങളിൽ ബി.ടെക് ഉള്ളവർക്ക് പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് ഒക്ടോബർ 15 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. 15 രാവിലെ 10.30ന് കൽപ്പറ്റ പിണങ്ങോട്‌ റോഡ് ജസം കോംപ്ലക്സിൽ പ്രവർത്തിക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ജില്ലാ ഓഫീസിൽ ആണ് കൂടിക്കാഴ്ച നടക്കുക.

അഭിമുഖത്തിന് വരുമ്പോൾ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. വിശദ വിവരങ്ങൾക്ക് 04936 203013 എന്ന നമ്പറിൽ ബന്ധപ്പെടാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319634/excellent-job-opportunity-for-the-wayanad-pollution-control-board-office)