---
title: "സ്വകാര്യ ഭാഗങ്ങൾ തുടച്ച തുണികൊണ്ട് പാത്രങ്ങൾ വൃത്തിയാക്കി; വീഡിയോ വൈറലായതോടെ ജ്യൂസ് വിൽപ്പനക്കാരനെതിരെ നടപടിയുമായി അധികൃതര്‍"
english_title: "Authorities take action against juice seller after video goes viral of him cleaning utensils with cloth used to wipe private parts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319598/authorities-take-action-against-juice-seller-after-video-goes-viral-of-him-cleaning-utensils-with-cloth-used-to-wipe-private-parts"
published_at: "2025-10-09T14:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7798c70339_1.jpg"
keywords: []
---

# സ്വകാര്യ ഭാഗങ്ങൾ തുടച്ച തുണികൊണ്ട് പാത്രങ്ങൾ വൃത്തിയാക്കി; വീഡിയോ വൈറലായതോടെ ജ്യൂസ് വിൽപ്പനക്കാരനെതിരെ നടപടിയുമായി അധികൃതര്‍

> **Lead Summary:** **ഡെറാഡൂൺ: ** ജ്യൂസ് വിൽപനക്കാരൻ ശുചിത്വമില്ലാതെ രീതിയിൽ പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

## Article Content

**ഡെറാഡൂൺ: ** ജ്യൂസ് വിൽപനക്കാരൻ ശുചിത്വമില്ലാതെ രീതിയിൽ പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വൻ പ്രതിഷേധം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.

ജ്യൂസ് വിൽപനക്കാരൻ തൻ്റെ സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കിയ തുണികൊണ്ട് തന്നെ പാത്രങ്ങൾ തുടയ്ക്കുകയും വൃത്തിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്. ഈ വീഡിയോ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ അതിവേഗം പ്രചരിച്ചു.

വിൽപനക്കാരൻ്റെ ശുചിത്വമില്ലായ്മ കണ്ട ഒരു ദൃക്‌സാക്ഷി സംഭവം റെക്കോർഡ് ചെയ്യുകയും ഇയാളെ നേരിട്ട് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ അധികൃതര്‍ നടപടി സ്വീകരിച്ചു. പ്രാദേശിക ഭരണകൂട അധികൃതരെത്തി വിൽപനക്കാരനെ പൊലീസിന് കൈമാറുകയും, ജ്യൂസ് വണ്ടി പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകളിൽപറയുന്നത്.

കൂടാതെ, ഈ പ്രദേശത്ത് ഇയാൾ ഇനി കച്ചവടം ചെയ്യരുതെന്ന് കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ടിൽ പറയുന്നു. പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്ന ഇത്തരം സംഭവങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹോട്ടലുകൾക്ക് പുറമെ തെരുവ് കച്ചവടക്കാരെ കൃത്യമായി നിരീക്ഷിക്കുകയും കർശനമായ ശുചിത്വ നിലവാരം ഉറപ്പാക്കുകയും വേണമെന്നാണ് ആവശ്യം. രോഗങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ശുചിത്വം അത്യന്താപേക്ഷിതമാണെന്നും കമന്റുകളിൽ നിരവധിപേര്‍ കുറിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319598/authorities-take-action-against-juice-seller-after-video-goes-viral-of-him-cleaning-utensils-with-cloth-used-to-wipe-private-parts)