---
title: "  തുടയിടുക്കിലെ കറുത്ത നിറം അലട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോഗിക്കൂ ...."
english_title: "Are you bothered by dark spots on your thighs? If so, use these"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319594/are-you-bothered-by-dark-spots-on-your-thighs-if-so-use-these"
published_at: "2025-10-09T14:26:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7792f7247c_lg.jpg"
keywords: []
---

#   തുടയിടുക്കിലെ കറുത്ത നിറം അലട്ടുന്നുണ്ടോ? എങ്കിൽ ഇവ ഉപയോഗിക്കൂ ....

> **Lead Summary:** തുടയിടുക്കില്‍ ചൊറിച്ചില്‍ പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. മാത്രമല്ല ചര്‍മ്മത്തിലെ നിറം കുറവും പലരേയും പല വിധത്തിലാണ് അലട്ടുന്നത്. അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം കൊണ്ട് വലയുന്നുണ്ട്. എന്നാൽ ഇത് മാറാനുള്ള വഴി നോക്കാം

## Article Content

തുടയിടുക്കില്‍ ചൊറിച്ചില്‍ പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. മാത്രമല്ല ചര്‍മ്മത്തിലെ നിറം കുറവും പലരേയും പല വിധത്തിലാണ് അലട്ടുന്നത്. അമിതവണ്ണമുള്ള പല സ്ത്രീകളും പുരുഷന്‍മാരുമാണ് ഇത്തരത്തില്‍ ഒരു പ്രശ്‌നം കൊണ്ട് വലയുന്നുണ്ട്. എന്നാൽ ഇത് മാറാനുള്ള വഴി നോക്കാം

നാരങ്ങ നീര്

നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് നാരങ്ങ. പല വിധത്തില്‍ നാരങ്ങ ഇത്തരത്തിലുള്ള പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. തുടയിടുക്കില്‍ നാരങ്ങ നീര് പുരട്ടി 15 മിനിട്ട് വെച്ച് അത് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ശേഷം വെള്ളം നല്ലതു പോലെ ഉണങ്ങിക്കഴിഞ്ഞ ശേഷം അല്‍പം ഒലീവ് ഓയിലും നാരങ്ങ നീരും മിക്‌സ് ചെയ്ത് തുടകളില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും തുടകളിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

നാരങ്ങ നീരും പഞ്ചസാരയും

നാരങ്ങ നീരും പഞ്ചസാരയും നല്ലൊരു സ്‌ക്രബ്ബറാണ്. ഇത് രണ്ടും മിക്‌സ് ചെയ്ത് തുടയിടുക്കില്‍ തേച്ച് പിടിപ്പിച്ച് ഇത് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. 15 മിനിട്ടിനു ശേഷം നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുകയും ഇരുണ്ട തുടകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ചൊറിച്ചിലിന് എന്നന്നേക്കുമായി പരിഹാരം കാണുകയും ചെയ്യുന്നു.

നാരങ്ങ നീരും തേനും

നാരങ്ങ നീരും തേനും മിക്‌സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. ഇതില്‍ അല്‍പം ബദാം ഓയിലും മിക്‌സ് ചെയ്യുന്നത് നല്ലതാണ്. 15-20 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കി നല്ല നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഓട്‌സും തൈരും നാരങ്ങ നീരും

ഓട്‌സും തൈരും നാരങ്ങ നീരും മിക്‌സ് ചെയ്ത് ഇത് തുടയിടുക്കില്‍ തേച്ച് പിടിപ്പിക്കാം. 20 മിനിട്ടിനു ശേഷം കഴുകിക്കളയണം. ഇത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നു. തിടയിടുക്കിലെ ചൊറിച്ചിലും ഇരുണ്ട നിറത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചന്ദനപ്പൊടിയും റോസ് വാട്ടറും

ചന്ദനപ്പൊടിയും റോസ് വാട്ടറുമാണ് മറ്റൊന്ന്. ഇത് രണ്ടും മിക്‌സ് ചെയ്ത് തുടയിടുക്കില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. അല്‍പസമയത്തിനു ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ശേഷം അല്‍പം റോസ് വാട്ടര്‍ തേച്ച് പിടിപ്പിക്കാം. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

റോസ് വാട്ടര്‍, നാരങ്ങ നീര്

റോസ് വാട്ടറും നാരങ്ങ നാരും അല്‍പം ഗ്ലിസറിനും കൂടി മിക്‌സ് ചെയ്ത് ഇത് തുടയിടുക്കില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് പുരട്ടി ഉറങ്ങാന്‍ കിടക്കുക. പിറ്റേ ദിവസം രാവിലെ ഇത് കഴുകിക്കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ ചൊറിച്ചില്‍ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319594/are-you-bothered-by-dark-spots-on-your-thighs-if-so-use-these)