---
title: "വാഹനാപകടത്തില്‍ പരിക്കേറ്റ് നാലുമാസമായി അബോധാവസ്ഥയില്‍; ചികിത്സയിലിരിക്കെ യുവതി മരിച്ചു"
english_title: "Woman dies while undergoing treatment after being injured in a car accident unconscious for four months"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319568/woman-dies-while-undergoing-treatment-after-being-injured-in-a-car-accident-unconscious-for-four-months"
published_at: "2025-10-09T13:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e765c4bdf14_gggg.jpg"
keywords: []
---

# വാഹനാപകടത്തില്‍ പരിക്കേറ്റ് നാലുമാസമായി അബോധാവസ്ഥയില്‍; ചികിത്സയിലിരിക്കെ യുവതി മരിച്ചു

> **Lead Summary:** **മൈസൂരു: ( **[www.truevisionnews.com]** ) ** വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു.മണി-മൈസൂരു ദേശീയപാതയില്‍ നാലര മാസം മുന്‍പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് ആണ് മരിച്ചത്.

## Article Content

**മൈസൂരു: ( **[www.truevisionnews.com]** ) ** വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നാലരമാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു.മണി-മൈസൂരു ദേശീയപാതയില്‍ നാലര മാസം മുന്‍പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് ആണ് മരിച്ചത്.

അപകടത്തില്‍ അപൂര്‍വയുടെ പിതാവ് ഈശ്വര്‍ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂര്‍വയുടെ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആശിഷ് ആണ് അപൂര്‍വയുടെ ഭര്‍ത്താവ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319568/woman-dies-while-undergoing-treatment-after-being-injured-in-a-car-accident-unconscious-for-four-months)