---
title: "'ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറി പൊലീസ്'; 'ന്യൂ മാഹി ഇരട്ടകൊലപാതകത്തിൽ തെളിവില്ലാതാക്കിയത് പൊലീസ് തന്നെ'യെന്ന് മുൻ ഡിജിപി"
english_title: "Former DGP T. P. Senkumar says Police destroyed evidence in New Mahe double murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319558/former-dgp-t-p-senkumar-says-police-destroyed-evidence-in-new-mahe-double-murder"
published_at: "2025-10-09T12:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e759a3cb043_newmahi.jpg"
keywords: []
---

# 'ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറി പൊലീസ്'; 'ന്യൂ മാഹി ഇരട്ടകൊലപാതകത്തിൽ തെളിവില്ലാതാക്കിയത് പൊലീസ് തന്നെ'യെന്ന് മുൻ ഡിജിപി

> **Lead Summary:** **തിരുവനന്തപുരം: **ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. കേസിൽ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണ്, മുഴുവൻ പ്രതികളെയും വെറുതെ വിടാനുള്ള കാരണം തെളിവ് ഇല്ലാതാക്കിയത് തന്നെയാണ്, പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറുകയും ചെയ്യുന്നുവെന്നും ടി പി സെൻകുമാർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **ന്യൂ മാഹി ഇരട്ട കൊലപാതകത്തില്‍ പൊലീസിനെതിരെ ആരോപണവുമായി മുൻ ഡിജിപി ടി പി സെൻകുമാർ. കേസിൽ തെളിവില്ലാതാക്കിയത് പോലീസ് തന്നെയാണ്, മുഴുവൻ പ്രതികളെയും വെറുതെ വിടാനുള്ള കാരണം തെളിവ് ഇല്ലാതാക്കിയത് തന്നെയാണ്, പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസിയായി മാറുകയും ചെയ്യുന്നുവെന്നും ടി പി സെൻകുമാർ പറഞ്ഞു.

ഫസൽ വധക്കേസിൽ ആർഎസ്എസ്നെ പ്രതിയാക്കുവാൻ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിച്ചു.സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച ഡി വൈ എസ് പി രാധാകൃഷ്ണന് അതീവ ദുരന്തങ്ങൾ ഉണ്ടായി.അന്ന് രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ചത് രണ്ട് ഡിവൈഎസ്പിമാരാണ് .രാഷ്ട്രീയക്കാർക്ക് സഹായം നൽകിയ ഉദ്യോഗസ്ഥർ പല സ്ഥാനമാനങ്ങളും നേടിയാണ് വിരമിച്ചതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:**

> **“ഭരണതണലിലെ കൊലപാതകങ്ങളും പോലീസ് ശ്രേണിയുടെ ഉത്തരവാദിത്വവും.”***

***കണ്ണൂർ ജില്ലയിൽ ഒരു ഭാഗത്തു സിപിഎംഉം മറുഭാഗത്തു ആർ എസ് എസ് /ബിജെപി, കോൺഗ്രസ്‌, എന്നിങ്ങനെയുള്ള കക്ഷികളും രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തുന്നത്, പ്രത്യേകിച്ചു സിപിഎം ഭരിക്കുമ്പോൾ, 2017 വരെ സർവ്വസാധാരണമായിരുന്നു. തലശ്ശേരി എഎസ്പി എന്ന നിലയിൽ ജോലിചെയ്തിട്ടുള്ള എനിക്ക് ബോധ്യം ഉള്ളത് പോലീസ് നിഷ്പക്ഷമല്ലാതെ, നടപടികൾ എടുക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതും പടരുന്നതും എന്നാണ്.***

***1986-1987 കാലഘട്ടത്തിൽ ഞാൻ തലശ്ശേരി എഎസ്പി ആയിരുന്നപ്പോൾ ഒരൊറ്റ കൊലപാതകവും ഇത്തരത്തിൽ ഉണ്ടായില്ല എന്ന് മാത്രമല്ല, ആക്രമങ്ങൾ പോലും ഉണ്ടായിരുന്നില്ല എന്ന് പറയാൻ അഭിമാനമുണ്ട്. എന്നാൽ പോലീസ് ശ്രേണി രാഷ്ട്രീയത്തിന് വഴിപ്പെടുകയും ഭരിക്കുന്ന പാർട്ടിയുടെ ഏജൻസി ആയി മാറുകയും ചെയ്യുമ്പോൾ കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കുകയും പോലീസിൽ വിശ്വാസമില്ലാത്തവർ തിരിച്ചടിക്കാൻ നിർബന്ധിതരാവുകയും ചെയ്യുന്നു.***

***ഏതായാലും എം സാറിന്റെ സാന്നിധ്യത്തിൽ നടന്ന സംഭാഷണങ്ങൾക്ക് ശേഷം കഴിഞ്ഞ 7 വർഷങ്ങളായി താരതമ്യേനെ സമാധാനം നിലനിൽക്കുന്നു. പാർട്ടി ഗ്രാമങ്ങളും അവയിലേക്ക് മറ്റു പാർട്ടികൾ വരാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് കണ്ണൂരിനെ കണ്ണുനീരാക്കുന്നത്. 2006-2011 എൽഡിഎഫ് ഭരണത്തിന്റെ കാലഘട്ടത്തിൽ നടന്ന നിരവധി രാഷ്ട്രീയ കൊലപാതകങ്ങളിലെ രണ്ടു കൊലപാതകങ്ങളാണ് 2008ൽ നടന്ന ഫസൽ കൊലക്കേസും 2010ൽ നടന്ന ന്യൂമാഹി ഇരട്ടകൊലപാതകവും.***

***ഫസൽ കൊലക്കേസിൽ ആർഎസ്എസ്നെ പ്രതിയാക്കുവാൻ ഭരണസ്വാധീനം ഉപയോഗിച്ച് ശ്രമിക്കുകയും അതിൽ സത്യസന്ധമായി അന്വേഷിക്കുവാൻ ശ്രമിച്ച രാധാകൃഷ്ണൻ എന്ന ഡിവൈഎസ്പിക്ക് അതീവ ദുരന്തങ്ങൾ ഉണ്ടാവുകയും ചെയ്തു. അന്നത്തെ പോലീസ് ശ്രേണി ആ ഡിവൈഎസ്പിയെ സഹായിച്ചില്ല എന്ന് മാത്രമല്ല, പട്ടികജാതിക്കാരനായ അദ്ദേഹത്തെ ഉപദ്രവിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഏതായാലും ഫസൽ കേസ് കോടതി മുഖാന്തിരം സിബിഐ ഏറ്റെടുക്കുകയും ചാർജ് ചെയ്യുകയും ചെയ്തു.***

***അതിന്റെ ഭാഗമായി രാഷ്ട്രിയ പ്രേരിതമായി പ്രവർത്തിച്ച 2 ഡിവൈഎസ്പിമാർക്കെതിരെ നടപടിയും ശുപാർശ ചെയ്തിരുന്നു. ഒന്നും ഉണ്ടായില്ല. അതിനിടക്കാണ് ഇന്ന് തലശ്ശേരി അഡിഷണൽ ജില്ലാ കോടതിയിൽ ന്യൂ മാഹി ഇരട്ടക്കൊലക്കേസിന്റെ വിധി വന്നിരിക്കുന്നത്. തെളിവിന്റെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു.ആരാണ് തെളിവില്ലാതാക്കിയത്?***

***പോലീസ് തന്നെ.!! ഇതിനു മുൻപുണ്ടായ കെ.ടി ജയകൃഷ്ണൻ കൊലക്കേസിലെ വിധിയിൽ പോലീസ് നടത്തിയിരുന്ന കള്ളത്തരങ്ങൾ കോടതി കണ്ടെത്തി നിശിതമായി വിമർശിക്കുകയും നടപടികൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ പോലീസ് നേതൃത്വങ്ങൾ ഒരു നടപടിയും എടുക്കാറില്ല. എസ്പിസി മുതൽ എസ്പിവരെയുള്ള പോലീസ് അധികാരികൾ ഈ കൂട്ടുനില്കലിനു എന്തിന് തയ്യാറായി?***

***അവരെല്ലാം ഹോനൗറബിൾ ആയി എല്ലാ സ്ഥാനമാനങ്ങളും നേടി റിട്ടയർ ആയവരുണ്ട്. ജനത അവരെ അറിയുമോ? അവർ ചെയ്ത ക്രൂരമായ പക്ഷപാദിത്വം അറിയുമോ? ഇല്ല.എല്ലാവരും മാന്യന്മാർ. ഇതാണ് ജനാധിപത്യ കേരളം. ഇതിലെ എത്ര പ്രതികളാണ് ടിപി ചന്ദ്രശേഖരൻനെ 51 വെട്ടു വെട്ടി കൊന്നത് എന്ന് കൂടി നോക്കുക.!***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319558/former-dgp-t-p-senkumar-says-police-destroyed-evidence-in-new-mahe-double-murder)