---
title: "യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പിറന്നാൾ ആഘോഷം; കൊടുവള്ളി മുൻ ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെൻഷൻ"
english_title: "Birthday celebration with Youth League and Youth Congress activists Former Koduvally inspector suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319493/birthday-celebration-with-youth-league-and-youth-congress-activists-former-koduvally-inspector-suspended"
published_at: "2025-10-09T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e719b4c0a96_ff.jpg"
keywords: []
---

# യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പിറന്നാൾ ആഘോഷം; കൊടുവള്ളി മുൻ ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെൻഷൻ

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) ** കൊടുവള്ളി പൊലീസ് സ്റ്റേഷൻ മുൻ ഇൻസ്പെക്ടർ കെ പി അഭിലാഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഗുണ്ട, എൻ ഡി പി എസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും ചില വ്യക്തികളിൽ നിന്ന് സംശയാസ്പദമായ നിക്ഷേപങ്ങൾ ഉപയോഗിച്ച് അഭിലാഷിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഗണ്യമായ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) ** കൊടുവള്ളി പൊലീസ് സ്റ്റേഷൻ മുൻ ഇൻസ്പെക്ടർ കെ പി അഭിലാഷിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഗുണ്ട, എൻ ഡി പി എസ് ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുമായി ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നും ചില വ്യക്തികളിൽ നിന്ന് സംശയാസ്പദമായ നിക്ഷേപങ്ങൾ ഉപയോഗിച്ച് അഭിലാഷിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ഗണ്യമായ തുക ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പിറന്നാള്‍ കേക്ക് മുറിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താനാണ് എ ഡി ജി പി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്.

ഗുരുതരമായ മോശം പെരുമാറ്റം, അച്ചടക്കമില്ലായ്മ, അധികാര ദുർവിനിയോഗം എന്നിവ പ്രഥമദൃഷ്ട്യാ കണ്ടെത്തിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് അച്ചടക്ക നടപടി ഉണ്ടാകുന്നതുവരെ പൊലീസ് ഇൻസ്പെക്ടറായ അഭിലാഷ് സർവീസിൽ നിന്ന് ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഇയാൾക്കെതിരെ വാക്കാലുള്ള അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319493/birthday-celebration-with-youth-league-and-youth-congress-activists-former-koduvally-inspector-suspended)