---
title: "അഞ്ചലില്‍ അഭിഭാഷകനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Lawyer found dead in bedroom in Anchal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319469/lawyer-found-dead-in-bedroom-in-anchal"
published_at: "2025-10-08T20:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6777183e3f_fdg.jpg"
keywords: []
---

# അഞ്ചലില്‍ അഭിഭാഷകനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) ** കൊല്ലം അഞ്ചലില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. തഴമേല്‍ കിഴക്കേ വീട്ടില്‍ അഡ്വ. അനില്‍ കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് വീടിനുളളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുനലൂര്‍ ബാറിലെ അഭിഭാഷകനാണ് അനില്‍ കുമാര്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) ** കൊല്ലം അഞ്ചലില്‍ അഭിഭാഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. തഴമേല്‍ കിഴക്കേ വീട്ടില്‍ അഡ്വ. അനില്‍ കുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് വീടിനുളളിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. പുനലൂര്‍ ബാറിലെ അഭിഭാഷകനാണ് അനില്‍ കുമാര്‍. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

മറ്റൊരു സംഭവത്തിൽ നെയ്യാറ്റിൻകരയിൽ ഗ്യാസിൽനിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടയിലായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടിൽ മക്കളും സുനിതയും മാത്രമാണ് താമസം. മകൾ രാവിലെ ടെക്നോപാർക്കിൽ ജോലിക്ക് പോയി. സംഭവസമയം മകൻ അഖിൽ വീട്ടിൽ ഉണ്ടായിരുന്നു. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319469/lawyer-found-dead-in-bedroom-in-anchal)