---
title: "പുതിയ രുചിയറിയാം... കട്ടനും പാൽചായക്കും പകരം 'പൈനാപ്പിൾ ചായ' ഒന്ന് കുടിച്ച് നോക്കൂ"
english_title: "how to make pineapple tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319447/how-to-make-pineapple-tea"
published_at: "2025-10-08T16:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e64a4c9a77f_gggg.jpg"
keywords: []
---

# പുതിയ രുചിയറിയാം... കട്ടനും പാൽചായക്കും പകരം 'പൈനാപ്പിൾ ചായ' ഒന്ന് കുടിച്ച് നോക്കൂ

> **Lead Summary:** **( **[www.truevisionnews.com]** ) **വിവിധ രുചിയിലുള്ള ചായകൾ നിങ്ങൾ കുടിച്ചിട്ടുണ്ടാകും. രാവിലെയും വൈകുന്നേരം ചായ കുടിക്കാതിരിക്കാൻ പലർക്കും കഴിയില്ല. പാൽ ചായ, കട്ടൻ ചായ, ഇഞ്ചി ചായ, ഗ്രീൻ ടീ അങ്ങനെ നീളുന്നു ലിസ്റ്റ്. അതുപോലെ ചായയിൽ വൈവിധ്യങ്ങൾ കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരുണ്ട്.

## Article Content

**( **[www.truevisionnews.com]** ) **വിവിധ രുചിയിലുള്ള ചായകൾ നിങ്ങൾ കുടിച്ചിട്ടുണ്ടാകും. രാവിലെയും വൈകുന്നേരം ചായ കുടിക്കാതിരിക്കാൻ പലർക്കും കഴിയില്ല. പാൽ ചായ, കട്ടൻ ചായ, ഇഞ്ചി ചായ, ഗ്രീൻ ടീ അങ്ങനെ നീളുന്നു ലിസ്റ്റ്. അതുപോലെ ചായയിൽ വൈവിധ്യങ്ങൾ കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവരുണ്ട്.

പല തരത്തിൽ ചായക്ക് മേക്ക് ഓവർ കൊടുക്കുന്നവരുണ്ട്. ചിലതൊക്കെ കേട്ടാൽ ഇങ്ങനെയും ചായ ഉണ്ടോ എന്ന് പോലും നമ്മൾ ചിന്തിച്ചുപോകും. അത്തരത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ചായകൾ ഉണ്ട്. ഏറെ ആരോ​ഗ്യകരവും രുചികരവുമാണ് പെെനാപ്പിൾ ടീ. അങ്ങനെയെങ്കിൽ ഇന്ന് ഒരു പെെനാപ്പിൾ ചായ കുടിച്ച് നോക്കിയാലോ

ബ്രോമെലൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി പെെനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ വിറ്റാമിൻ സിപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. പൈനാപ്പിൾ ചായ ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ, വിറ്റാമിൻ സി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ഇവയെല്ലാം ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്.

പൈനാപ്പിൾ ചായ ചർമ്മത്തിനും ഗുണം ചെയ്യും. ഇതിൽ ധാരാളം അസ്കോർബിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ സിന്തസിസിന് പ്രധാനമാണ്. ഇത് മുഖത്തും മറ്റ് ഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാം.

പെെനാപ്പിൾ – 2 കഷ്ണം

വെള്ളം – 5 കപ്പ്

ഇഞ്ചി – 1 കഷ്ണം

നാരങ്ങ നീര് – 1 ടീസ്പൂൺ

പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്

പുതിനയില- 2 തണ്ട്

ആദ്യം വെള്ളം തിളപ്പിക്കാനായി വയ്ക്കുക. ശേഷം തിളച്ച വെള്ളത്തിൽ പെെനാപ്പിൾ ഇടുക. ശേഷം അതിലേക്ക് ഇഞ്ചിയും നാരങ്ങ നീരും ചേർക്കുക. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഇനി ചേർക്കാം. നന്നായി തിളപ്പിച്ച ശേഷം വണ്ടി വയ്ക്കാം. ഇത് ചൂടോടെയും തണുപ്പിച്ചും കുടിക്കാൻ കഴിയും. തണുപ്പിച്ച് ആണെങ്കിൽ തണുത്ത ശേഷം ഐസ് ക്യൂബ് ചേർക്കുക. അതിനു ശേഷം കുടിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319447/how-to-make-pineapple-tea)