---
title: " വേറൊന്നും പ്ലാൻ ചെയ്യേണ്ട ...; രാത്രി ചപ്പാത്തിക്കൊപ്പം സ്പെഷ്യൽ 'മുട്ടക്കറി' ഉണ്ടാക്കാം "
english_title: "Let's make special egg curry."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319445/lets-make-special-egg-curry"
published_at: "2025-10-08T16:43:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e647a34cc2e_egg.jpg"
keywords: []
---

#  വേറൊന്നും പ്ലാൻ ചെയ്യേണ്ട ...; രാത്രി ചപ്പാത്തിക്കൊപ്പം സ്പെഷ്യൽ 'മുട്ടക്കറി' ഉണ്ടാക്കാം 

> **Lead Summary:** ഇന്ന് രാത്രി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ അടിപൊളി മുട്ടക്കറി ഉണ്ടാക്കാം ... എന്നും ഒരേ കൂട്ട് ആവും, ഇന്ന് ഒന്ന് മാറ്റി ട്രൈ ചെയ്യാം ..

## Article Content

ഇന്ന് രാത്രി ചപ്പാത്തിയുടെ കൂടെ കഴിക്കാൻ അടിപൊളി മുട്ടക്കറി ഉണ്ടാക്കാം ... എന്നും ഒരേ കൂട്ട് ആവും, ഇന്ന് ഒന്ന് മാറ്റി ട്രൈ ചെയ്യാം ..

ആവശ്യമുള്ള ചേരുവകള്‍

*പുഴുങ്ങിയ മുട്ട*

*സവാള അരിഞ്ഞത് *

*വെളുത്തുള്ളി പേസ്റ്റ് *

*ഇഞ്ചി പേസ്റ്റ് *

*കുരുമുളക് *

*മല്ലിപ്പൊടി *

*ജീരകപ്പൊടി *

*മഞ്ഞള്‍പൊടി, മുളകുപൊടി *

*തക്കാളി അരിഞ്ഞത് *

*വെള്ളം *

*വിനാഗിരി *

*ഉപ്പ്, മല്ലിയില *

തയ്യാറാക്കുന്ന വിധം

*ആദ്യം പുഴുങ്ങിയ മുട്ട പകുതിയായി മുറിച്ച് മാറ്റിവെക്കുക. ഒരു ചട്ടിയില്‍ രണ്ട് ടേബിള്‍സ്പൂണ്‍ എണ്ണയൊഴിച്ച് അതില്‍ സവാള ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റും മറ്റ് മസാലകളും ചേര്‍ക്കുക. പിന്നീട് തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. വെള്ളം ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ ഉപ്പും വിനാഗിരിയും ചേര്‍ക്കുക. അതിലേക്ക് മുട്ട ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിക്കുക. മല്ലിയില ചേര്‍ത്ത് അലങ്കരിക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319445/lets-make-special-egg-curry)