---
title: "ആന്ധ്രാപ്രദേശിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; ആറ്  മരണം"
english_title: "Six dead in explosion at firecracker factory in Andhra Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319438/six-dead-in-explosion-at-firecracker-factory-in-andhra-pradesh"
published_at: "2025-10-08T16:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e63ed4a2ea5_fire.jpg"
keywords: []
---

# ആന്ധ്രാപ്രദേശിൽ പടക്കനിർമാണശാലയിൽ സ്ഫോടനം; ആറ്  മരണം

> **Lead Summary:** ആന്ധ്രാപ്രദേശിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ആന്ധ്രയിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റായവാരത്തെ ഗണപതി ഗ്രാൻഡ് പടക്ക ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയത്ത് 40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.

## Article Content

ആന്ധ്രാപ്രദേശിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ആറ് മരണം. ആന്ധ്രയിലെ ഡോ. ബി.ആർ. അംബേദ്കർ കോനസീമ ജില്ലയിലെ റായവാരത്തെ ഗണപതി ഗ്രാൻഡ് പടക്ക ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സംഭവസമയത്ത് 40 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു.

സ്ഫോടനത്തിൽ ഫാക്ടറിയുടെ മതിൽ തകർന്നു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടകവസ്തുക്കൾ അലസമായി കൈകാര്യം ചെയ്തതാണ് അപകടകാരണം എന്നാണ് നിഗമനം. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319438/six-dead-in-explosion-at-firecracker-factory-in-andhra-pradesh)