---
title: "ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം"
english_title: "Housewife dies tragically after gas fire breaks out while making tea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319390/housewife-dies-tragically-after-gas-fire-breaks-out-while-making-tea"
published_at: "2025-10-08T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6129446bd5_ds.jpg"
keywords: []
---

# ചായ ഇടുന്നതിനിടെ ഗ്യാസില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )**നെയ്യാറ്റിൻകരയിൽ ഗ്യാസിൽനിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടയിലായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )**നെയ്യാറ്റിൻകരയിൽ ഗ്യാസിൽനിന്ന് തീപടർന്ന് വീട്ടമ്മ മരിച്ചു. മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. രാവിലെ അടുക്കളയിൽ ചായ ഇടുന്നതിനിടയിലായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടിൽ മക്കളും സുനിതയും മാത്രമാണ് താമസം. മകൾ രാവിലെ ടെക്നോപാർക്കിൽ ജോലിക്ക് പോയി. സംഭവസമയം മകൻ അഖിൽ വീട്ടിൽ ഉണ്ടായിരുന്നു. സുനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ മകനും സമീപവാസികളും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319390/housewife-dies-tragically-after-gas-fire-breaks-out-while-making-tea)