---
title: "ഇന്ന് തൈര് കൂട്ടി ഉണ്ണാം.... ഞൊടിയിടയിൽ തയ്യാറാവുന്ന ഈ ഒഴിച്ചുകറി ഒന്ന് പരീക്ഷിക്കൂ, ഒരു പറ ചോറും കാലിയാകും"
english_title: "try this easy and tasty kerala style curd ozhichu curry recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319388/try-this-easy-and-tasty-kerala-style-curd-ozhichu-curry-recipe"
published_at: "2025-10-08T12:54:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e611b65aed5_ffffr.jpg"
keywords: []
---

# ഇന്ന് തൈര് കൂട്ടി ഉണ്ണാം.... ഞൊടിയിടയിൽ തയ്യാറാവുന്ന ഈ ഒഴിച്ചുകറി ഒന്ന് പരീക്ഷിക്കൂ, ഒരു പറ ചോറും കാലിയാകും

> **Lead Summary:** **( **[www.truevisionnews.com]** )** ഉച്ച ഊണ് ഇത് കൂട്ടി ഒന്ന് ഉണ്ട് നോക്കൂ. അടുക്കളയിൽ തൈര് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. നമ്മുടെ എല്ലാവരുടെയും ഭക്ഷണത്തിൽ അവിഭാജ്യമായ ഒരു ഘടകമാണ് തൈര്. എന്നാൽ ഈ തൈര് വച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഒഴിച്ചുകറി പരീക്ഷിച്ചവർ ചുരുക്കമാകും. എന്നാൽ ഇന്ന് ഈ കിടിലൻ ഒഴിച്ചുകറി റെസിപ്പി നോക്കിയാലോ?

## Article Content

**( **[www.truevisionnews.com]** )** ഉച്ച ഊണ് ഇത് കൂട്ടി ഒന്ന് ഉണ്ട് നോക്കൂ. അടുക്കളയിൽ തൈര് ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. നമ്മുടെ എല്ലാവരുടെയും ഭക്ഷണത്തിൽ അവിഭാജ്യമായ ഒരു ഘടകമാണ് തൈര്. എന്നാൽ ഈ തൈര് വച്ച് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ഒഴിച്ചുകറി പരീക്ഷിച്ചവർ ചുരുക്കമാകും. എന്നാൽ ഇന്ന് ഈ കിടിലൻ ഒഴിച്ചുകറി റെസിപ്പി നോക്കിയാലോ?

തൈര് – ഒന്നര കപ്പ്

മുളകുപൊടി -ഒരു ടീസ്പൂൺ

മഞ്ഞൾപൊടി – അര ടീസ്പൂൺ

ചെറിയുള്ളി -അരക്കപ്പ്

മല്ലിപ്പൊടി -അര ടീസ്പൂൺ

കസൂരി മേത്തി -ഒന്നര ടീസ്പൂൺ

വെളിച്ചെണ്ണ

ജീരകം

കറിവേപ്പില

മല്ലിയില

ആദ്യം തൈര് ഒരു പാത്രത്തിൽ എടുക്കുക. ശേഷം മുകളിൽ പറഞ്ഞ മസാലപ്പൊടികളും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിൽ ജീരകം ചേർത്ത് പൊട്ടുമ്പോൾ ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക.

ശേഷം എടുത്തു വച്ചിരിക്കുന്ന തൈര് ചേർത്തു കൊടുക്കുക . ഇനി നന്നായി ചൂടാക്കി തീ ഓഫ് ചെയ്യുക. കിടിലൻ രുചിയിൽ ഉള്ള ഒഴിച്ചുകറി റെഡി. ഉച്ചയൂണിന് ഈ കറി മാത്രം മതി ഒരു പറ ചോറുണ്ണാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319388/try-this-easy-and-tasty-kerala-style-curd-ozhichu-curry-recipe)