---
title: "അഞ്ചലിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മരക്കുറ്റിയിൽ തട്ടി മറിഞ്ഞ് അപകടം; കുട്ടികൾക്ക് പരിക്ക്"
english_title: "School bus carrying children in Anchal hits tree stump overturns children injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319358/school-bus-carrying-children-in-anchal-hits-tree-stump-overturns-children-injured"
published_at: "2025-10-08T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f7d569126_gfhf.jpg"
keywords: []
---

# അഞ്ചലിൽ കുട്ടികളുമായി പോയ സ്കൂൾ ബസ് മരക്കുറ്റിയിൽ തട്ടി മറിഞ്ഞ് അപകടം; കുട്ടികൾക്ക് പരിക്ക്

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** )**ജില്ലയിൽ രണ്ടിടങ്ങളിലായി വിദ്യാർഥികളുമായി പോകുന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അഞ്ചലിലും കൊട്ടാരക്കരയിലുമാണ് അപകടമുണ്ടായത്. സംഭവത്തിൽ നിസാരമായി പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** )**ജില്ലയിൽ രണ്ടിടങ്ങളിലായി വിദ്യാർഥികളുമായി പോകുന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അഞ്ചലിലും കൊട്ടാരക്കരയിലുമാണ് അപകടമുണ്ടായത്. സംഭവത്തിൽ നിസാരമായി പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അഞ്ചലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടമുണ്ടായത്. അഞ്ചൽ ചൂരക്കുളത്തെ ആനന്ദഭവൻ സെൻട്രൽ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽ പെട്ടത്. അസുരമംഗലം പള്ളിക്കുന്നിൻപുറം റോഡിലായിരുന്നു അപകടം. റോഡിന്റെ ഒരു വശത്തായി ഇട്ടിരുന്ന വലിയ മരക്കുറ്റിയിൽ തട്ടി ബസ് റോഡിലേക്ക് മറിയുകയായിരുന്നു.

കൊട്ടാരക്കരയിൽ ഓടികൊണ്ടിരുന്ന സ്കൂൾ ബസിന്റെ ടയർ പൊട്ടിയാണ് അപകമുണ്ടായത്. തൃക്കണ്ണമംഗൽ കടലാവിള കാർമ്മൽ സ്കൂളിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിൽ വലിയ അപകടം ഒഴിവായി.

മറ്റൊരു സംഭവത്തിൽ കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്.

ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാൻ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.

പാഴ്‌സൽ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികിൽ നിർത്തിയിട്ടത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319358/school-bus-carrying-children-in-anchal-hits-tree-stump-overturns-children-injured)