---
title: "ഹൃദയമിടിപ്പ് കൂടുന്നു ....തലകറങ്ങുന്നു ...; സ്വര്‍ണവില  90,000 ത്തിന് മുകളിൽ !"
english_title: "The price of gold in the state has crossed Rs. 90,000 per piece."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319342/the-price-of-gold-in-the-state-has-crossed-rs-90000-per-piece"
published_at: "2025-10-08T10:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5efd85810b_gold.jpg"
keywords: []
---

# ഹൃദയമിടിപ്പ് കൂടുന്നു ....തലകറങ്ങുന്നു ...; സ്വര്‍ണവില  90,000 ത്തിന് മുകളിൽ !

> **Lead Summary:** ആശങ്കകൂടുന്നു.... സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. പവന്‍ വില മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുന്നത്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

## Article Content

ആശങ്കകൂടുന്നു.... സംസ്ഥാനത്ത് സ്വര്‍ണവില പവന് 90,000 രൂപ കടന്നു. പവന്‍ വില മുന്‍കാല റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുന്നത്. ഇന്ന് പവന് 90,320 രൂപ എന്ന നിരക്കിലാണ് സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.

ഒറ്റദിവസം കൊണ്ട് ഒരു പവന് 840 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11,290 രൂപയും നല്‍കേണ്ടി വരും. ഗ്രാമിന് 105 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഈ മാസം ഇതുവരെ മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കൂടിയത് 3320 രൂപയാണ്.

സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80,000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319342/the-price-of-gold-in-the-state-has-crossed-rs-90000-per-piece)