---
title: "രണ്ട് വർഷംമുൻപ് മകൻ അപകടത്തിൽ മരിച്ച കണ്ണൂരിലെ അതേസ്ഥലത്ത് അമ്മയ്ക്കും ബൈക്കപകടത്തിൽ ദാരുണാന്ത്യം, മരിച്ചത് കോഴിക്കോട് സ്വദേശിനി"
english_title: "A mother also met a tragic end in a bike accident in the same place in Kannur where her son died in an accident two years ago The deceased was a native of Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319341/a-mother-also-met-a-tragic-end-in-a-bike-accident-in-the-same-place-in-kannur-where-her-son-died-in-an-accident-two-years-ago-the-deceased-was-a-native-of-kozhikode"
published_at: "2025-10-08T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5eec699212_hhh.jpg"
keywords: []
---

# രണ്ട് വർഷംമുൻപ് മകൻ അപകടത്തിൽ മരിച്ച കണ്ണൂരിലെ അതേസ്ഥലത്ത് അമ്മയ്ക്കും ബൈക്കപകടത്തിൽ ദാരുണാന്ത്യം, മരിച്ചത് കോഴിക്കോട് സ്വദേശിനി

> **Lead Summary:** **മാവൂര്‍(കോഴിക്കോട് ): ( **[www.truevisionnews.com]** ) **കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. മാവൂര്‍ താത്തൂര്‍പ്പൊയില്‍ കണ്ണംവള്ളി പാറക്കല്‍ ജിജി ഭാസ്സറാണ് (46-പുഞ്ചിരി) മരിച്ചത്. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലെ കല്ലന്‍കോട് ചെറുപുഴയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

## Article Content

**മാവൂര്‍(കോഴിക്കോട് ): ( **[www.truevisionnews.com]** ) **കാറിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. മാവൂര്‍ താത്തൂര്‍പ്പൊയില്‍ കണ്ണംവള്ളി പാറക്കല്‍ ജിജി ഭാസ്സറാണ് (46-പുഞ്ചിരി) മരിച്ചത്. ഞായറാഴ്ച കണ്ണൂര്‍ ജില്ലയിലെ കല്ലന്‍കോട് ചെറുപുഴയില്‍വെച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് സുനില്‍ സാരമായി പരിക്കേറ്റ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മകന്‍ അബിന്‍ സുനില്‍ രണ്ടുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്തുവെച്ചാണ് ബൈക്കപകടത്തിൽ മരിച്ചത്.

അച്ഛന്‍: പരേതനായ കെ.വി. ഭാസ്‌കരന്‍. അമ്മ: പാറക്കല്‍ സുലോചന. സഹോദരന്‍: ജിനേഷ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319341/a-mother-also-met-a-tragic-end-in-a-bike-accident-in-the-same-place-in-kannur-where-her-son-died-in-an-accident-two-years-ago-the-deceased-was-a-native-of-kozhikode)