കണ്ണൂര്‍: ( www.truevisionnews.com) കാറ് തട്ടി റോഡില്‍ തെറിച്ചുവീണ സ്‌കൂട്ടര്‍യാത്രക്കാരന്‍ പിന്നാലെ വന്ന ലോറി കയറി മരിച്ചു. ചൊവ്വ പാതിരിപ്പറമ്പ് സ്വദേശി അബില്‍ വില്ലയിലെ ക്രിസ്റ്റ്യന്‍ ബേസില്‍ (60) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ താണ മുഴത്തടം സ്‌കൂളിന് സമീപമാണ് അപകടം. കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ബേസില്‍ കാറില്‍ തട്ടി തെറിച്ചുവീണതിനുപിന്നാലെ ഇതേ ദിശയില്‍ വന്ന ചെങ്കല്ല് ലോറി തലയിലൂടെ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഹെല്‍മറ്റ് അടക്കം തകര്‍ന്ന് ബേസില്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
അതേസമയം, ലോറി തട്ടിയാണ് ബേസില്‍ വീണതെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ലോറിയുടെ പിറകുഭാഗം സ്‌കൂട്ടറില്‍ കൊളുത്തിവലിക്കുകയായിരുന്നു. ഇതോടെ തെറിച്ചുവീണ ക്രിസ്റ്റ്യന്‍ ബേസിലിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറി ഇറങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. യാത്രക്കാരും നാട്ടുകാരും ഓടിയെത്തിയെങ്കിലും എന്തുചെയ്യണമെന്നറായാതെ ഏറെനേരം പകച്ചുനിന്നു. പോലീസ് എത്തിയാണ് മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലാക്കിയത്. ഓടിപ്പോയ ലോറിഡ്രൈവറുടെ പേരില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
Content Highlight: A scooter rider who was hit by a car and thrown onto the road in Kannur died after being run over by a lorry following him.




































