---
title: "ദുരഭിമാനക്കൊല.....! വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം; നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊന്നു"
english_title: "Honor killing Just 13 days after marriage Newlywed stabbed to death by brother-in-law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319307/honor-killing-just-13-days-after-marriage-newlywed-stabbed-to-death-by-brother-in-law"
published_at: "2025-10-07T22:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e54bb6a1db5_ghfg.jpg"
keywords: []
---

# ദുരഭിമാനക്കൊല.....! വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം; നവവരനെ ഭാര്യാസഹോദരൻ കുത്തിക്കൊന്നു

> **Lead Summary:** **ഗുണ്ടൂർ: ( **[www.truevisionnews.com]** ) **വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം പിന്നിട്ട യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കെ ഗണേഷ്, സഹോദരനായ ദുർഗ റാവുവിന്റെ എതിർപ്പുകളെ അവഗണിച്ച് കീർത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ദുർഗ റാവുവിനെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

## Article Content

**ഗുണ്ടൂർ: ( **[www.truevisionnews.com]** ) **വിവാഹം കഴിഞ്ഞ് 13 ദിവസം മാത്രം പിന്നിട്ട യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി. കൊല്ലപ്പെട്ട കെ ഗണേഷ്, സഹോദരനായ ദുർഗ റാവുവിന്റെ എതിർപ്പുകളെ അവഗണിച്ച് കീർത്തി വീരാഞ്ജനേയ ദേവിയെ അടുത്തിടെ വിവാഹം കഴിച്ചിരുന്നു. ദുർഗ റാവുവിനെതിരെ ഒട്ടേറെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ഗണേഷ് തന്റെ സ്വദേശത്ത് നിന്ന് ഗുണ്ടൂരിലേക്ക് യാത്ര ചെയ്യുമ്പോൾ റാവുവും രണ്ട് കൂട്ടാളികളും ചേർന്ന് അദ്ദേഹത്തെ പിന്തുടരുകയും വഴിമധ്യേ വെച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 13 ദിവസം മുൻപ് നടന്ന ഇവരുടെ വിവാഹത്തെ എതിർത്ത റാവുവാണ് ഗണേഷിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319307/honor-killing-just-13-days-after-marriage-newlywed-stabbed-to-death-by-brother-in-law)