---
title: "കാസർഗോഡ് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ ഗുണ്ടാസംഘത്തിലെ മുഖ്യപ്രതി പിടിയിൽ"
english_title: "The main accused in the gang that stabbed a youth in the neck in Kasaragod has been arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319298/the-main-accused-in-the-gang-that-stabbed-a-youth-in-the-neck-in-kasaragod-has-been-arrested"
published_at: "2025-10-07T20:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5320d4c2b4_GDFG.jpg"
keywords: []
---

# കാസർഗോഡ് യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ ഗുണ്ടാസംഘത്തിലെ മുഖ്യപ്രതി പിടിയിൽ

> **Lead Summary:** കാസർഗോഡ് :( www.truevisionnews.com കാസർഗോഡ് സീതാംഗോളിയിൽ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാസംഘത്തിലെ മുഖ്യപ്രതിയെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. സീതാംഗോളി ടൗണിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ അക്ഷയിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കാസർഗോഡ് :( www.truevisionnews.com കാസർഗോഡ് സീതാംഗോളിയിൽ യുവാവിന്‍റെ കഴുത്തിൽ കത്തി കുത്തിയിറക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാസംഘത്തിലെ മുഖ്യപ്രതിയെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. സീതാംഗോളി ടൗണിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയായ അക്ഷയിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഞായറാഴ്ച രാത്രി 11.30 ന് സീതാംഗോളിയിൽ ആയിരുന്നു സംഭവം. ബദിയഡുക്ക സ്വദേശിയും മത്സ്യവ്യാപാരിയുമായ അനിൽകുമാറിനെയാണ് ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട ചർച്ചക്കായി അനിൽകുമാർ സീതാംഗോളിയിൽ എത്തിയപ്പോഴാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. സംഘർഷത്തിനിടെ അനിൽകുമാറിന്റെ കഴുത്തിന്‍റെ പിൻഭാഗത്ത് കത്തി കുത്തിയിറക്കുകയായിരുന്നു. കഴുത്തിൽ തറച്ച കത്തി മംഗളൂരുവിലെ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.

സംഭവത്തിൽ പ്രതികൾ സഞ്ചരിച്ച ഥാർ ജീപ്പടക്കം രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ 12 പ്രതികൾ കൂടി പിടിയിലാവാനുണ്ട്. ഇവർക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319298/the-main-accused-in-the-gang-that-stabbed-a-youth-in-the-neck-in-kasaragod-has-been-arrested)