---
title: "അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം  "
english_title: "A biker died in a road accident in Darbhakkad, Kadakkal."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319279/a-biker-died-in-a-road-accident-in-darbhakkad-kadakkal"
published_at: "2025-10-07T19:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e51c1fd091b_dead.jpg"
keywords: []
---

# അമിതവേഗതയിലെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം  

> **Lead Summary:** കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുക്കൽ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുൻ ഒരു സ്വകാര്യ ബസ് ഡ്രൈവറാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു കാർ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. ഈ കാർ മിഥുൻ സഞ്ചരിച്ച ബൈക്കിലിടിച്ചു.

## Article Content

കടയ്ക്കൽ ദർഭക്കാട് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കോട്ടുക്കൽ സ്വദേശി മിഥുനാണ് മരിച്ചത്. മിഥുൻ ഒരു സ്വകാര്യ ബസ് ഡ്രൈവറാണ്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒരു കാർ മറ്റൊരു വാഹനത്തെ മറികടന്ന് അമിത വേഗതയിൽ എത്തിയതാണ് അപകടത്തിന് കാരണമായത്. ഈ കാർ മിഥുൻ സഞ്ചരിച്ച ബൈക്കിലിടിച്ചു.

ഇടിയുടെ ആഘാതത്തിൽ മിഥുൻ എതിരെ വന്ന മറ്റൊരു കാറിന് മുന്നിലേക്ക് തെറിച്ചു വീഴുകയായിരുന്നു. മിഥുൻ സഞ്ചരിച്ച ബൈക്കും ഇതേ കാറിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319279/a-biker-died-in-a-road-accident-in-darbhakkad-kadakkal)