---
title: "ഞെട്ടിക്കുന്ന കാഴ്ച്ച; തുണി കഴുകാൻ പുഴയിലിറങ്ങിയ 55-കാരി‌ക്ക് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം"
english_title: "Shocking sight 55 year old woman dies after being attacked by crocodile while washing clothes in river"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319270/shocking-sight-55-year-old-woman-dies-after-being-attacked-by-crocodile-while-washing-clothes-in-river"
published_at: "2025-10-07T17:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4fc36953ae_rete.jpg"
keywords: []
---

# ഞെട്ടിക്കുന്ന കാഴ്ച്ച; തുണി കഴുകാൻ പുഴയിലിറങ്ങിയ 55-കാരി‌ക്ക് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

> **Lead Summary:** **ഭുവനേശ്വർ: ( **[www.truevisionnews.com]** )** സ്ത്രീയെ മുതല ആക്രമിച്ച് വലിച്ചുകൊണ്ടുപോകുന്ന കാഴ്ച കണ്ട് അമ്പരന്നും ഭയന്നും ഒഡീഷയിലെ ​ഗ്രാമവാസികൾ. ഒഡീഷയിലെ ​ ജാജ്പൂർ ജില്ലയിലെ ​ഗ്രാമത്തിലാണ് മുതല സ്ത്രീയെ വെള്ളത്തിലൂടെ വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ തിങ്കളാഴ്ച കാണാനായത്. കാരസ്റോട്ട നദിയിലാണ് ഞെട്ടിക്കുന്ന കാഴ്ച. സുകദേവ് മഹലയുടെ ഭാര്യ സൗദാമിനി മഹലയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

## Article Content

**ഭുവനേശ്വർ: ( **[www.truevisionnews.com]** )** സ്ത്രീയെ മുതല ആക്രമിച്ച് വലിച്ചുകൊണ്ടുപോകുന്ന കാഴ്ച കണ്ട് അമ്പരന്നും ഭയന്നും ഒഡീഷയിലെ ​ഗ്രാമവാസികൾ. ഒഡീഷയിലെ ​ ജാജ്പൂർ ജില്ലയിലെ ​ഗ്രാമത്തിലാണ് മുതല സ്ത്രീയെ വെള്ളത്തിലൂടെ വലിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ തിങ്കളാഴ്ച കാണാനായത്. കാരസ്റോട്ട നദിയിലാണ് ഞെട്ടിക്കുന്ന കാഴ്ച. സുകദേവ് മഹലയുടെ ഭാര്യ സൗദാമിനി മഹലയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

ഭുവനേശ്വറിൽ നിന്നും 30 കിലോമീറ്റർ അകലെ കാണ്ഡിയ ​ഗ്രാമത്തിലാണ് സംഭവം. 55 കാരിസൗദാമിനി തുണി കഴുകാനിറങ്ങിയപ്പോഴാണ് ആക്രമണം. സ്ത്രീയെ വലിച്ചുകൊണ്ടുപോകുന്ന രം​ഗം നിസഹായരായി അടുത്തുള്ള പാലത്തിൽ നിന്നും നോക്കിനിൽ‌ക്കാൻ മാത്രമാണ് ആളുകൾക്ക് സാധിച്ചത്. ഇവരിൽ ആരോ പകർത്തിയ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319270/shocking-sight-55-year-old-woman-dies-after-being-attacked-by-crocodile-while-washing-clothes-in-river)