---
title: "കൊഴുക്കട്ട ഇനി പൊട്ടിപ്പോകില്ല.....; നാളെ രാവിലെ നാടൻ രുചിയിൽ കൊഴുക്കട്ട ഉണ്ടാക്കാം "
english_title: "How to make sweet kozhukatta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319239/how-to-make-sweet-kozhukatta"
published_at: "2025-10-07T14:55:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4dd1802ca9_ft.jpg"
keywords: []
---

# കൊഴുക്കട്ട ഇനി പൊട്ടിപ്പോകില്ല.....; നാളെ രാവിലെ നാടൻ രുചിയിൽ കൊഴുക്കട്ട ഉണ്ടാക്കാം 

> **Lead Summary:** എന്നും പുട്ടും ദോശയും കഴിച്ച് മടുത്തോ? എന്നാൽ നാളെ രാവിലെ നല്ല മധുരമുള്ള കൊഴുക്കട്ട ഉണ്ടാക്കി നോക്കാം ... 20 മിനിറ്റിൽ തയ്യാറാക്കാവുന്ന കൊഴുക്കട്ട എങ്ങനെ പൊട്ടിപോകാതെ ഉണ്ടാക്കാം എന്ന് നോക്കാം

## Article Content

എന്നും പുട്ടും ദോശയും കഴിച്ച് മടുത്തോ? എന്നാൽ നാളെ രാവിലെ നല്ല മധുരമുള്ള കൊഴുക്കട്ട ഉണ്ടാക്കി നോക്കാം ... 20 മിനിറ്റിൽ തയ്യാറാക്കാവുന്ന കൊഴുക്കട്ട എങ്ങനെ പൊട്ടിപോകാതെ ഉണ്ടാക്കാം എന്ന് നോക്കാം

ചേരുവകൾ

*വറുത്ത പച്ചയരിപ്പൊടി*

*നെയ്യ് *

*ഉപ്പ്*

*ശർക്കര *

*തേങ്ങ ചിരകിയത് *

*ഏലയ്ക്ക *

*ചുക്കുപൊടി *

*അണ്ടിപ്പരിപ്പ് വറുത്തത്*

*തയ്യാറാക്കുന്ന വിധം*

*ആദ്യം അരിപ്പൊടിയിലേക്ക് നെയ്യ്, ഉപ്പ് എന്നിവ ചേർക്കുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ച് നന്നായി കുഴച്ചെടുക്കുക . പിന്നീട് ഒരു പാത്രത്തിൽ ശർക്കരയും കാൽ കപ്പ് വെള്ളവും ചേർത്തിളക്കി അലിയിച്ചെടുക്കുക. ശർക്കര പാനി അരിച്ചെടുത്തശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് ചെറുതീയിൽ തിളക്കി വേവിക്കുക, ശേഷം*

*ഇതിലേക്ക് ഏലയ്ക്ക പൊടി, ചുക്കു പൊടി, അണ്ടിപ്പരിപ്പ് വറുത്തത് എന്നിവ ചേർത്ത് ഇളക്കുക. മാവ് ചെറിയ ഉരുളകളാക്കിയെടുക്കുക. അവയ്ക്കുള്ളിലായി തേങ്ങ ചേർത്ത അരപ്പ് വെയ്ക്കുക. ഈ​ ഉരുളകൾ ഇഡ്ഡലി തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319239/how-to-make-sweet-kozhukatta)