---
title: "  ആവേശം കൂടും ...; സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം "
english_title: "The winners of the State School Olympics will now receive a gold cup."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319223/the-winners-of-the-state-school-olympics-will-now-receive-a-gold-cup"
published_at: "2025-10-07T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4ceb9a96c8_shivankutty.jpg"
keywords: []
---

#   ആവേശം കൂടും ...; സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം 

> **Lead Summary:** സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.

## Article Content

സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ്. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു.

ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും. ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂള്‍ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു.

എന്നാൽ കപ്പ് നിർമ്മിച്ചില്ല. ഈ പണവും കായികമേളക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319223/the-winners-of-the-state-school-olympics-will-now-receive-a-gold-cup)