---
title: "വീടിന്റെ പൂട്ട് തകർത്ത് 13 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന 29-ക്കാരൻ പിടിയിൽ"
english_title: "29-year-old arrested for breaking the lock of a house and stealing gold ornaments worth Rs. 13 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319214/29-year-old-arrested-for-breaking-the-lock-of-a-house-and-stealing-gold-ornaments-worth-rs-13-lakh"
published_at: "2025-10-07T13:22:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c6a83eff4_gfhnbv.jpg"
keywords: []
---

# വീടിന്റെ പൂട്ട് തകർത്ത് 13 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന 29-ക്കാരൻ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം : **[**തിരുവനന്തപുരത്ത് വീടിന്റെ പൂട്ട് തകർത്ത് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി വർഗീസ് ക്രിസ്റ്റി അറസ്റ്റിലായി. പുല്ലുവിള സ്വദേശിയായ ഇയാൾക്കെതിരെ 11 ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ നാലിന് രാത്രി കരുംകുളം കൊച്ചുപള്ളിയിലെ ഒരു വീട്ടിലായിരുന്നു മോഷണം.

## Article Content

തിരുവനന്തപുരം : **[**തിരുവനന്തപുരത്ത് വീടിന്റെ പൂട്ട് തകർത്ത് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി വർഗീസ് ക്രിസ്റ്റി അറസ്റ്റിലായി. പുല്ലുവിള സ്വദേശിയായ ഇയാൾക്കെതിരെ 11 ഓളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ നാലിന് രാത്രി കരുംകുളം കൊച്ചുപള്ളിയിലെ ഒരു വീട്ടിലായിരുന്നു മോഷണം.

വീടിന്റെ മുൻവാതിൽ തകർത്ത് അകത്തുകയറിയ പ്രതി അലമാരയിൽ സൂക്ഷിച്ചിരുന്ന, 13 ലക്ഷം രൂപ വിലവരുന്ന വിവിധയിനം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി ചന്ദ്രദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഒളിവിൽ പോയ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319214/29-year-old-arrested-for-breaking-the-lock-of-a-house-and-stealing-gold-ornaments-worth-rs-13-lakh)