---
title: "ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു, അന്വേഷണം "
english_title: "BJP leader shot dead in Berhampur, Odisha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319193/bjp-leader-shot-dead-in-berhampur-odisha"
published_at: "2025-10-07T12:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4b661b98ef_crime.jpg"
keywords: []
---

# ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു, അന്വേഷണം 

> **Lead Summary:** ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഒഡിഷയിലെ ബര്‍ഹാംപുരിലാണ് സംഭവം . മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പ്രിതാബാഷ് പാണ്ഡയാണ് ആയുധധാരികളായ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രഹ്‌മനഗറിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രിതാബാഷിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

## Article Content

ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. ഒഡിഷയിലെ ബര്‍ഹാംപുരിലാണ് സംഭവം . മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പ്രിതാബാഷ് പാണ്ഡയാണ് ആയുധധാരികളായ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രഹ്‌മനഗറിലുള്ള തന്റെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രിതാബാഷിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

പോലീസ് ആക്രമികള്‍ക്കായി പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പോലീസ് പറഞ്ഞു.

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ഏതാനും തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319193/bjp-leader-shot-dead-in-berhampur-odisha)