---
title: "എല്ലായിടത്തും  പോറ്റിയുടെ സാന്നിധ്യം വേണം ....! തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ അതിഥിയായി ഉണ്ണികൃഷ്ണന്‍ പോറ്റി; ഒപ്പം ദേവസ്വം മന്ത്രിയും   "
english_title: "Sponsor Unnikrishnan Potty was a guest at the wedding ceremony of the Sabarimala Thantri family."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319173/sponsor-unnikrishnan-potty-was-a-guest-at-the-wedding-ceremony-of-the-sabarimala-thantri-family"
published_at: "2025-10-07T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4ab4802f78_potty.jpg"
keywords: []
---

# എല്ലായിടത്തും  പോറ്റിയുടെ സാന്നിധ്യം വേണം ....! തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ അതിഥിയായി ഉണ്ണികൃഷ്ണന്‍ പോറ്റി; ഒപ്പം ദേവസ്വം മന്ത്രിയും   

> **Lead Summary:** ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ അതിഥിയായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ഓഗസ്റ്റ് 25-ന് നടന്ന കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തന്റെ വിവാഹ ചടങ്ങിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

## Article Content

ശബരിമല തന്ത്രി കുടുംബത്തിലെ വിവാഹച്ചടങ്ങില്‍ അതിഥിയായി സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. ഓഗസ്റ്റ് 25-ന് നടന്ന കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തന്റെ വിവാഹ ചടങ്ങിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിരുവല്ല ഇടിഞ്ഞില്ലം വിജയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി അടക്കമുള്ളവരും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ആളുകളും ഉണ്ടായിരുന്നു. ഈ വിവാഹച്ചടങ്ങിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിച്ചേര്‍ന്നത്.

ദേവസ്വം മന്ത്രി വി.എന്‍. വാസവനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ദേവസ്വം മന്ത്രിതന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കാണാം.

ദേവസ്വം ബോര്‍ഡ് ശബരിമലയില്‍നിന്ന് സ്വര്‍ണം പൂശാനായി ഏല്‍പ്പിച്ചത് ചെമ്പുപാളികള്‍തന്നെയെന്ന മൊഴിയിൽ ഉറച്ചുനില്‍ക്കുകയാണ് ഉണ്ണികൃഷ്ണന്‍പോറ്റി. ശനിയാഴ്ചയും ഞായറാഴ്ച ദേവസ്വം വിജിലന്‍സ് മൊഴിയെടുത്തപ്പോഴും ഇതേ വാദംതന്നെയാണ് ആവര്‍ത്തിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319173/sponsor-unnikrishnan-potty-was-a-guest-at-the-wedding-ceremony-of-the-sabarimala-thantri-family)