---
title: "'ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്, പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ല' - എ പത്മകുമാർ"
english_title: "Former Devaswom Board president A. Padmakumar said that gold cannot be stolen if the president thinks so."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319169/former-devaswom-board-president-a-padmakumar-said-that-gold-cannot-be-stolen-if-the-president-thinks-so"
published_at: "2025-10-07T11:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4a90aa69f6_gold.jpg"
keywords: []
---

# 'ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്, പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ല' - എ പത്മകുമാർ

> **Lead Summary:** **തിരുവനന്തപു‌രം: **പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ശബരിമല സ്വർണമോഷണം വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തെളിയട്ടെ എന്ന് പറഞ്ഞ പത്മകുമാർ‌ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപു‌രം: **പ്രസിഡന്റ് വിചാരിച്ചാൽ സ്വർണം കവരാനാകില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ. ശബരിമല സ്വർണമോഷണം വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം തെളിയട്ടെ എന്ന് പറഞ്ഞ പത്മകുമാർ‌ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും കൂട്ടിച്ചേർത്തു.

ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണ്. ശബരിമലയിൽ ഇനിയും പലതും കലങ്ങി തെളിയാൻ ഉണ്ട്. അന്വേഷണം നടക്കട്ടെ എന്ന് ആവർത്തിച്ച പത്മകുമാർ വിജയ് മല്യ ചുമതലപ്പെടുത്തിയ തൊഴിലാളികളിലും സംശയം പ്രകടിപ്പിച്ചാണ് പ്രതികരിച്ചത്.

അതേസമയം ശബരിമല സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ പുതിയ തീരുമാനമെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ വരുന്ന എല്ലാ സ്പോൺസർമാരുടെയും പശ്ചാത്തലം പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇനി സ്പോൺസർഷിപ്പ് അനുവദിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു.

ഇപ്പോഴത്തെ അനുഭവം ഒരു പാഠമാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്പോണ്‍സര്‍മാരില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ല. എന്നാൽ, ഇനി സ്പോണ്‍സര്‍മാരുടെ പശ്ചാത്തലം പരിശോധിക്കുമെന്ന് പി എസ് പ്രശാന്ത് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319169/former-devaswom-board-president-a-padmakumar-said-that-gold-cannot-be-stolen-if-the-president-thinks-so)