ഗർഭിണിയായ യുവതിയുടെ വീട്ടിൽ കയറി ഭീഷണി, വീടിനും വാഹനത്തിനും നാശനഷ്ടമുണ്ടാക്കയെന്ന് പരാതി; ഒരാൾ അറസ്റ്റിൽ

2025-10-07T08:55:00 | By VIPIN P V

എലപ്പുള്ളി(പാലക്കാട്): ( www.truevisionnews.com ) തേനാരിയിൽ പണം തിരികെ നൽകാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗർഭിണിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും വീടിനും വാഹനത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്‌ത കേസിൽ ഒരാൾ അറസ്റ്റിൽ. തേനാരി മണിയഞ്ചേരി സ്വദേശി ജയപ്രകാശ് (44) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയായ ജയപ്രകാശ്, പരാതിക്കാരിയുടെ ഭർത്താവിന് നൽകിയ പണം തിരികെ കിട്ടാത്തതിലുള്ള വിരോധം മൂലം ഇരുമ്പുവടിയുമായി പരാതിക്കാരിയും കുടുംബവും താമസിക്കുന്ന എലപ്പുള്ളി, തേനാരി, ഒകരപള്ളത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറി വീടിന്റെ മുൻവശത്തെ ജനൽച്ചില്ലുകളും പുറത്ത് നിർത്തിയിട്ടിരുന്ന ഇവരുടെ കാറിന്റെ മുൻവശത്തെ ഗ്ലാസും കല്ലുകൊണ്ട് തകർത്ത് ഏകദേശം 200,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്ന് പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ കസബ പൊലീസ് സ്റ്റേഷനിലും, കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലും കേസുകളുണ്ട്. കസബ പൊലീസ് ഇൻസ്പെക്‌ടർ എം.സുജിത്തിന്റെ നേതൃത്വത്തിൽ എസ്ഐ എച്ച്. ഹർഷദ്, ഗ്രേഡ് എസ്ഐ ആർ. രാജീവ്, സീനിയർ സിപിഒ പി.രാജീവ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlight: Man arrested for breaking into pregnant woman house threatening her damaging her house and vehicle

Next TV

Related Stories
പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

Jul 24, 2026 12:39 PM

പ്രണയവിവാഹത്തിന് ക്രൂരമായ പ്രതികാരം...! അഞ്ച് മാസം ഗർഭിണിയായ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം, ഗർഭം അലസിപ്പിക്കാനും ശ്രമം

അന്യജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരിൽ 5 മാസം ഗർഭിണിയായ 17കാരിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഛത്തീസ്ഗഡിലെ കോരിയ ജില്ലയിലാണ്...

Read More >>
സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ  പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

Jul 24, 2026 10:23 AM

സ്വന്തം ചോരയല്ലേ...എന്നിട്ടും...! ആൺകുഞ്ഞുണ്ടായില്ല; ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ വാട്ടർ സംപിൽ എറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

കർണാടക ചിക്കബല്ലാപ്പൂരിൽ ലിംഗവിവേചനത്തെ തുടർന്ന് 2 ആഴ്ച പ്രായമുള്ള പെൺകുഞ്ഞിനെ പിതാവ് വാട്ടർ സംപിലേക്ക് എറിഞ്ഞ് കൊന്നു. എം. ഇമ്രാനെ പൊലീസ്...

Read More >>
മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

Jul 24, 2026 08:52 AM

മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ചു, കറിക്കത്തികൊണ്ട് വെട്ടി; സ്വത്തുതർക്കത്തിന്‍റെ പേരിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ കൊലപാതക ശ്രമം

ഹൈദരാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് 57 കാരിയായ അമ്മായിയമ്മയെ കറിക്കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച 33 കാരിയായ മരുമളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
adimage
സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

Jul 24, 2026 08:45 AM

സൗഹൃദത്തിന്റെ മുഖംമൂടിയണിഞ്ഞ ക്രൂരത; പണത്തർക്കത്തിൽ യുവാവിനെ കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിച്ച പ്രതി അറസ്റ്റിൽ

ചിക്കമഗളൂരുവിൽ ഓട്ടോയുടെ അടുത്ത് കണ്ടെത്തിയ യുവാവിന്റെ മൃതദേഹം. ഹിറ്റ് ആൻഡ് റൺ എന്ന് കരുതിയ കേസിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ വിൽപ്പന...

Read More >>
സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

Jul 24, 2026 06:52 AM

സ്വന്തം അമ്മയല്ലേ എങ്ങനെ തോന്നി....? ഭാര്യ പിണങ്ങിപ്പോയതിന് അമ്മയോട് പക; വെട്ടുകത്തിയുമായി പിന്തുടർന്ന് വെട്ടിപരിക്കേൽപ്പിച്ച മകൻ അറസ്റ്റിൽ

ഭാര്യ പിണങ്ങിപ്പോയതിന് കാരണം അമ്മയാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശി അമ്മയെ വെട്ടി. തൊടിയൂരിൽ നടന്ന സംഭവത്തിൽ രാജേഷ് അറസ്റ്റിൽ. അമ്മയെ ആശുപത്രിയിൽ...

Read More >>
പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

Jul 24, 2026 06:32 AM

പീഡനശ്രമം യാത്രയ്ക്കിടെ ....! ഹൈദരാബാദിൽ എയർലൈൻ ജീവനക്കാരിക്ക് നേരെ അതിക്രമം, 23കാരനായ ക്യാബ് ഡ്രൈവർ അറസ്റ്റിൽ

ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന എയർലൈൻ ജീവനക്കാരിയെ കാർ ഡ്രൈവർ പീഡിപ്പിച്ചു. ശംഷാബാദിൽ നിന്നുള്ള സംഭവത്തിൽ 23കാരൻ അറസ്റ്റിൽ....

Read More >>
Top Stories

adimage adimage