---
title: "വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Elderly woman found dead in pond in Vadakkancherry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319147/elderly-woman-found-dead-in-pond-in-vadakkancherry"
published_at: "2025-10-07T08:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e480b0d5b14_fff.jpg"
keywords: []
---

# വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** )** വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുടപ്പല്ലൂർ പന്തപറമ്പ് കുണ്ടുകാട് മാധവി ആണ് മരിച്ചത്.പന്തപറമ്പ് എലക്കോട്ടുകുളത്ത് തിങ്കളാഴ്ച വൈകുന്നേരത്തോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളാച്ചിയിൽ മകൻ്റെ വീട്ടിലായിരുന്ന മാധവി പെൻഷൻ വാങ്ങിക്കാൻ വേണ്ടി മുടപ്പല്ലുരിൽ എത്തിയതായിരുന്നു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** )** വടക്കഞ്ചേരിയിൽ വയോധികയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുടപ്പല്ലൂർ പന്തപറമ്പ് കുണ്ടുകാട് മാധവി ആണ് മരിച്ചത്.പന്തപറമ്പ് എലക്കോട്ടുകുളത്ത് തിങ്കളാഴ്ച വൈകുന്നേരത്തോട് കൂടിയാണ് മൃതദേഹം കണ്ടെത്തിയത്. പൊള്ളാച്ചിയിൽ മകൻ്റെ വീട്ടിലായിരുന്ന മാധവി പെൻഷൻ വാങ്ങിക്കാൻ വേണ്ടി മുടപ്പല്ലുരിൽ എത്തിയതായിരുന്നു.

കുളത്തിനരികിലൂടെ നടന്ന് പോകുമ്പോൾ അബദ്ധത്തിൽ വീണതാവാമെന്നാണ് പ്രഥമിക നിഗമനം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തിൽ തിരുവനന്തപുരം നെടുമങ്ങാട് ബാറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവാവിനെ ആദ്യം കാണുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ മരണ കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319147/elderly-woman-found-dead-in-pond-in-vadakkancherry)