---
title: "പരാതിയിൽ ട്വിസ്റ്റ്...! ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പൊലീസ് സ്റ്റേഷനിൽ; കണ്ടെത്തിയപ്പോൾ പോലീസ് തിരഞ്ഞിരുന്ന പ്രതി"
english_title: "Wife goes to police station reports husband missing found accused police were looking for"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319143/wife-goes-to-police-station-reports-husband-missing-found-accused-police-were-looking-for"
published_at: "2025-10-07T08:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e47bb5614aa_fff.jpg"
keywords: []
---

# പരാതിയിൽ ട്വിസ്റ്റ്...! ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പൊലീസ് സ്റ്റേഷനിൽ; കണ്ടെത്തിയപ്പോൾ പോലീസ് തിരഞ്ഞിരുന്ന പ്രതി

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഭർത്താവിനെ കണ്ടെത്തി. ഇയാൾ മാല മോഷണക്കേസിൽ പോലീസ് തിരഞ്ഞിരുന്ന പ്രതിയും ആയിരുന്നു. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയിൽ കെ.ജി. നിഖിലിനെ -ആണ് പോലീസ് ‘കണ്ടെത്തിയതും’ അറസ്റ്റുചെയ്തതും. വീട്ടമ്മയുടെ കഴുത്തിൽകിടന്ന മാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ഭർത്താവിനെ കണ്ടെത്തി. ഇയാൾ മാല മോഷണക്കേസിൽ പോലീസ് തിരഞ്ഞിരുന്ന പ്രതിയും ആയിരുന്നു. വെള്ളിലാപ്പള്ളി ചക്കാമ്പുഴ കരോട്ടു കാവാലംകുഴിയിൽ കെ.ജി. നിഖിലിനെ -ആണ് പോലീസ് ‘കണ്ടെത്തിയതും’ അറസ്റ്റുചെയ്തതും. വീട്ടമ്മയുടെ കഴുത്തിൽകിടന്ന മാലപൊട്ടിച്ച് രക്ഷപ്പെട്ട പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

24-ന് വൈകീട്ട് ഏറ്റുമാനൂർ കിഴക്കുംഭാഗം മന്നത്തൂർ കോളനിക്ക് സമീപമുള്ള വീട്ടിലായിരുന്നു കവർച്ച.‌ വീടിന്റെ ഹാളിൽ കയറിയ പ്രതി വീട്ടമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന രണ്ടുപവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.

ഈ കേസിൽ അന്വേഷണം നടത്തുന്നതിനിടെയാണ് നിഖിലിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ പോലീസിൽ പരാതി നൽകുന്നത്. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളത്ത് പള്ളിമുക്കിന് സമീപംവെച്ച് ഇയാളെ കണ്ടെത്തിയപ്പോഴാണ് മാലമോഷണക്കേസിൽ തിരഞ്ഞിരുന്ന പ്രതിയാണെന്ന് പോലീസും തിരിച്ചറിഞ്ഞത്. എട്ടുമാസമായി പ്രതി, കവർച്ച നടത്തിയ വീടിന് സമീപം വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡുചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319143/wife-goes-to-police-station-reports-husband-missing-found-accused-police-were-looking-for)