---
title: "'കാര്യങ്ങള്‍ തെറ്റായിപ്പോയി, മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണിത്' - കരൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ച് കമല്‍ഹാസന്‍"
english_title: "MNM leader Kamal Haasan visits the accident site in Karur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319114/mnm-leader-kamal-haasan-visits-the-accident-site-in-karur"
published_at: "2025-10-06T20:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3d345ccb63_kamlahassan.jpg"
keywords: []
---

# 'കാര്യങ്ങള്‍ തെറ്റായിപ്പോയി, മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണിത്' - കരൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ച് കമല്‍ഹാസന്‍

> **Lead Summary:** തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേര്‍ മരിച്ച കരൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ച് എംഎന്‍എം നേതാവ് കമല്‍ഹാസന്‍. ഇതൊരു ദുരന്തമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഘാടകരായ വിജയ്‌യുടെ പാര്‍ട്ടിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും മാപ്പ് പറഞ്ഞ് തെറ്റ് അംഗീകരിക്കേണ്ട സമയമാണിതെന്നും പറഞ്ഞു.

## Article Content

തിക്കിലും തിരക്കിലും അകപ്പെട്ട് 41 പേര്‍ മരിച്ച കരൂരിലെ അപകടസ്ഥലം സന്ദര്‍ശിച്ച് എംഎന്‍എം നേതാവ് കമല്‍ഹാസന്‍. ഇതൊരു ദുരന്തമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംഘാടകരായ വിജയ്‌യുടെ പാര്‍ട്ടിക്ക് ഇതില്‍ ഉത്തരവാദിത്തമുണ്ടെന്നും മാപ്പ് പറഞ്ഞ് തെറ്റ് അംഗീകരിക്കേണ്ട സമയമാണിതെന്നും പറഞ്ഞു.

ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറുന്നതിനായി മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാവര്‍ക്കും, പ്രത്യേകിച്ച് സംഘാടകര്‍ക്ക്, ഉത്തരവാദിത്തമുണ്ട്. കാര്യങ്ങള്‍ തെറ്റായിപ്പോയി, മാപ്പ് പറയാനും തെറ്റ് അംഗീകരിക്കാനുമുള്ള സമയമാണിത്'കമല്‍ഹാസന്‍ പറഞ്ഞു.

ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായ വി. സെന്തില്‍ ബാലാജിക്കൊപ്പമാണ് കമല്‍ഹാസന്‍ അപകടസ്ഥലം സന്ദര്‍ശിച്ചത്. 'ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്... സര്‍ക്കാരിനെ അവരുടെ കടമ ചെയ്യാന്‍ നമുക്ക് സഹായിക്കാം' അദ്ദേഹം പറഞ്ഞു.

കരൂര്‍ ആസ്ഥാനമായുള്ള ഡിഎംകെയുടെ പ്രമുഖ നേതാവായ സെന്തില്‍ ബാലാജി, അപകടത്തെത്തുടര്‍ന്ന് ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെടുകയും ചെയ്തിരുന്നു. അതിന് അദ്ദേഹത്തോട് നമുക്ക് നന്ദി പറയാമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319114/mnm-leader-kamal-haasan-visits-the-accident-site-in-karur)