---
title: "തക്കാളി മുറുക്ക് കടയിൽ നിന്ന് വാങ്ങിക്കേണ്ട ...; അഞ്ച് മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം "
english_title: "Let's see how to make tomato puree thakkali murukku."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319095/lets-see-how-to-make-tomato-puree-thakkali-murukku"
published_at: "2025-10-06T17:09:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3ab0495da8_ft.jpg"
keywords: []
---

# തക്കാളി മുറുക്ക് കടയിൽ നിന്ന് വാങ്ങിക്കേണ്ട ...; അഞ്ച് മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം 

> **Lead Summary:** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് തക്കാളി മുറുക്ക് . പലപ്പോഴും കടകളിൽ നിന്നാവും ഇത് മേടിക്കാറുള്ളത് . എന്നാൽ ഇനി മുതൽ നമുക്കിത് വീട്ടിൽ ഉണ്ടാക്കാം .

## Article Content

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് തക്കാളി മുറുക്ക് . പലപ്പോഴും കടകളിൽ നിന്നാവും ഇത് മേടിക്കാറുള്ളത് . എന്നാൽ ഇനി മുതൽ നമുക്കിത് വീട്ടിൽ ഉണ്ടാക്കാം .

**ചേരുവകള്‍**

*തക്കാളി*

*അരിപ്പൊടി*

*കടല മാവ്*

*മുളകുപൊടി*

*കാശ്മീരിമുളകു പൊടി*

*വെണ്ണ*

*ജീരകം*

*കായപ്പൊടി*

*വെളുത്തുള്ളി – ഒരെണ്ണം*

*ഉപ്പ്*

*വെളിച്ചെണ്ണ*

**തയ്യാറാക്കുന്ന വിധം**

ആദ്യം തക്കാളി തൊലികളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച തക്കാളിയും വെളുത്തുള്ളിയും വെള്ളം ചേര്‍ക്കാതെ അരയ്ക്കുക . ശേഷം ബൗളിലേക്ക് അരിപ്പൊടി, കടലമാവ്, മുളകുപൊടി, കാശ്മീരിമുളകുപൊടി, ജീരകം, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കുക

ഇവ നന്നായി യോജിപ്പിക്കുക. വെണ്ണ ഉരുക്കി എടുത്തു ചൂടോടുകൂടി പൊടിയിലേക്ക് ഒഴിച്ച് കൊടുക്കുക. പിന്നീട് തക്കാളി അടിച്ചെടുത്തത് ചേര്‍ത്ത് കുഴച്ച് സോഫ്റ്റ് മാവാക്കുക . മുറുക്ക് ഉണ്ടാക്കുന്ന അച്ചിലേക്കു മാവു നിറയ്ക്കുക . ശേഷം ചൂടായ എണ്ണയിലേക്കു മുറുക്ക് പിഴിഞ്ഞ് ഇടുക. ചെറിയ തീയില്‍ ക്രിസ്പി ആകുന്നതു വരെ വറുത്തെടുക്കുക .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319095/lets-see-how-to-make-tomato-puree-thakkali-murukku)