---
title: "മണ്ണാർക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം"
english_title: "Accident involving two-wheeler collision in Mannarkad. Elderly man dies tragically"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319090/accident-involving-two-wheeler-collision-in-mannarkad-elderly-man-dies-tragically"
published_at: "2025-10-06T16:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3a3144c14a_accident.jpg"
keywords: []
---

# മണ്ണാർക്കാട് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം

> **Lead Summary:** മണ്ണാർക്കാട് ചൂരിയോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം. വയോധികന് ദാരുണാന്ത്യം . 

## Article Content

മണ്ണാർക്കാട് ചൂരിയോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം. വയോധികന് ദാരുണാന്ത്യം . 

തച്ചമ്പാറ സ്വദേശി തറക്കുന്നേൽ മാത്യു (53) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിന്റെ നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319090/accident-involving-two-wheeler-collision-in-mannarkad-elderly-man-dies-tragically)