---
title: "എം.ബി.ബി.എസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി സുഹൃത്ത് ബലാത്സംഗം ചെയ്തു, അന്വേഷണം "
english_title: "An 18-year-old MBBS student has been accused of drugging and raping her by a young man, her friend and fellow student."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319069/an-18-year-old-mbbs-student-has-been-accused-of-drugging-and-raping-her-by-a-young-man-her-friend-and-fellow-student"
published_at: "2025-10-06T15:00:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e38c92831d3_stop.jpg"
keywords: []
---

# എം.ബി.ബി.എസ് വിദ്യാർഥിനിയെ മയക്കുമരുന്ന് നൽകി സുഹൃത്ത് ബലാത്സംഗം ചെയ്തു, അന്വേഷണം 

> **Lead Summary:** 18 വയസുള്ള എം.ബി.ബി.എസ് വിദ്യാർഥിനിയെ സുഹൃത്തും സഹവിദ്യാർഥിയുമായ യുവാവ് മയക്കു മരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഡൽഹിയിലെ ആദർശ് നഗർ ഭാഗത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം. സെപ്റ്റംബർ ഒമ്പതിന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തറിഞ്ഞത്.

## Article Content

18 വയസുള്ള എം.ബി.ബി.എസ് വിദ്യാർഥിനിയെ സുഹൃത്തും സഹവിദ്യാർഥിയുമായ യുവാവ് മയക്കു മരുന്ന് നൽകി ബലാത്സംഗം ചെയ്തതായി പരാതി. അതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഡൽഹിയിലെ ആദർശ് നഗർ ഭാഗത്തെ ഹോട്ടലിൽ വെച്ചാണ് സംഭവം. സെപ്റ്റംബർ ഒമ്പതിന് നടന്ന സംഭവമാണ് ഇപ്പോൾ പുറത്തറിഞ്ഞത്.

സൗഹൃദത്തിന്റെ പേരിലാണ് 20കാരനായ സുഹൃത്ത് തന്നെ ഹോട്ടലിലേക്ക് കൊണ്ടുപോയതെന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഹോട്ടലിൽ എത്തിയ ഉടൻ ഇയാൾ പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അതിന്റെ വിഡിയോയും ഫോട്ടോകളും പകർത്തിയ ഇയാൾ അത് പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഹരിയാനയിലെ ജിൻഡ് സ്വദേശിയാണ് പെൺകുട്ടി. ഡൽഹിയിലെ രോഹിണിയിലുള്ള ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319069/an-18-year-old-mbbs-student-has-been-accused-of-drugging-and-raping-her-by-a-young-man-her-friend-and-fellow-student)