---
title: "ഹോട്ട് ലുക്കിൽ തിളങ്ങി കീർത്തി സുരേഷിന്റെ ഫോട്ടോഷൂട്ട്"
english_title: "Keerthy Suresh's photoshoot shines in a hot look"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319065/keerthy-sureshs-photoshoot-shines-in-a-hot-look"
published_at: "2025-10-06T14:44:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3888b448d7_yhng.jpg"
keywords: []
---

# ഹോട്ട് ലുക്കിൽ തിളങ്ങി കീർത്തി സുരേഷിന്റെ ഫോട്ടോഷൂട്ട്

> **Lead Summary:** **[ **നടി കീർത്തി സുരേഷ് തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചു. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് കീർത്തി ഈ വേഷം ധരിച്ചത്. കറുപ്പും ഓഫ് വൈറ്റും ചേർന്ന, സ്ട്രാപ്‌ലെസ്, ഓഫ്‌ഷോൾഡർ ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. പ്രിയങ്ക ചോപ്ര, തമന്ന ഭാട്ടിയ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ പ്രമുഖ നടിമാർ പങ്കെടുത്ത അതേ പരിപാടിയിൽ തന്നെയാണ് കീർത്തിയും പങ്കെടുത്തത്. കീർത്തിയും സാമന്തയും പ്രിയങ്കാ ചോപ്രയുമായി സംസാരിച്ചു നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

## Article Content

**[ **നടി കീർത്തി സുരേഷ് തന്റെ ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചു. മുംബൈയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് കീർത്തി ഈ വേഷം ധരിച്ചത്. കറുപ്പും ഓഫ് വൈറ്റും ചേർന്ന, സ്ട്രാപ്‌ലെസ്, ഓഫ്‌ഷോൾഡർ ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. പ്രിയങ്ക ചോപ്ര, തമന്ന ഭാട്ടിയ, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ പ്രമുഖ നടിമാർ പങ്കെടുത്ത അതേ പരിപാടിയിൽ തന്നെയാണ് കീർത്തിയും പങ്കെടുത്തത്. കീർത്തിയും സാമന്തയും പ്രിയങ്കാ ചോപ്രയുമായി സംസാരിച്ചു നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.

> കീർത്തിയുടെ ഈ പുതിയ ലുക്കിന് മികച്ച പ്രതികരണമാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചത്. "വളരെ സുന്ദരിയായിരിക്കുന്നു", "ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും ഗ്ലാമറസായ ലുക്ക്" എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെ വന്നത്. കഴിഞ്ഞ വർഷമായിരുന്നു കീർത്തി സുരേഷ് വിവാഹിതയായത്. തന്റെ ദീർഘകാല സുഹൃത്തായ ആന്റണി തട്ടിലിനെയാണ് നടി ജീവിതപങ്കാളിയാക്കിയത്. കീർത്തി അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം ബോളിവുഡ് ചിത്രമായ 'ബേബി ജോൺ' ആണ്.

[A post shared by Keerthy Suresh (@keerthysureshofficial)](https://www.instagram.com/p/DPUKbLiDKbn/?utm_source=ig_embed&utm_campaign=loading)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319065/keerthy-sureshs-photoshoot-shines-in-a-hot-look)