കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ കണിച്ചാറിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
2025-10-06T14:33:00 | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ കണിച്ചാറിൽ ബസിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു.ആറളം ഫാം ഒൻപതാം ബ്ലോക്കിലെ താമസക്കാരൻ കൈമൻ (68) ആണ് മരിച്ചത്‌. ഇന്ന് രാവിലെ 9 മണിയോടെ തലശ്ശേരി -കൊട്ടിയൂർ റൂട്ടിലോടുന്ന സിയാ മോൾ ബസ്സിടിച്ചായിരുന്നു അപകടം.

ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കൈമനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ ബസ് കേളകം പോലീസ് കസ്റ്റഡിയിൽ എടുത്തു .

മറ്റൊരു സംഭവത്തിൽ ആറ്റിങ്ങലില്‍ ദേശീയ പാതയില്‍ തോട്ടയ്ക്കാട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു. സര്‍വേ വകുപ്പിൽ‌ ഓവര്‍സിയര്‍ ആയ കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മീന (41) ആണു മരിച്ചത്. കാറിലുണ്ടായിരുന്ന മകന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിമന്യു നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ആറുമണിയോടെ മകനെ ട്യൂഷനു വിടാന്‍ പോകുമ്പോഴായിരുന്നു അപകടം. ഇവരുടെ കാറില്‍ ലോറി ഇടിക്കുകയായിരുന്നു. മീനയും അഭിമന്യുവും മാത്രമാണ് കാറില്‍ ഉണ്ടായിരുന്നത്. കൊല്ലം ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ തോട്ടയ്ക്കാട് പാലത്തിനു സമീപത്തുവച്ച് വലത്തേക്കു തിരിയുമ്പോള്‍ അതേ ദിശയില്‍നിന്നു പിന്നാലെ വന്ന തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ഡെലിവറി വാന്‍ കാറിന്റെ വലതു വശത്ത് ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മീനയെ നാട്ടുകാര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്ക് 9 വയസുള്ള മകള്‍ കൂടിയുണ്ട്.

Content Highlight: Pedestrian dies tragically after being hit by private bus at Kanichar Kannur

Next TV

Related Stories
കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 24, 2026 06:45 PM

കോഴിക്കോട് രാമനാട്ടുകരയിൽ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് രാമനാട്ടുകര KT പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ പാലക്കാട് സ്വദേശി ശ്രീരാമിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫറോക്ക് പോലീസ് അന്വേഷണം...

Read More >>
വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

Jul 24, 2026 06:43 PM

വിലങ്ങാട് ദുരന്തം: അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 30ന് ഏകദിന സത്യാഗ്രഹം; കലക്ടറേറ്റിന് മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികൾ

വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നുള്ള നിർമ്മാണ നിരോധനവും നഷ്ടപരിഹാര കാലതാമസവും ചൂണ്ടിക്കാട്ടി വാണിമേൽ പഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികൾ...

Read More >>
കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

Jul 24, 2026 06:41 PM

കോഴിക്കോട് മുക്കത്ത് സ്കൂൾ വിട്ട് മടങ്ങവേ കുട്ടി ഓട്ടോയിൽ നിന്ന് തെറിച്ച് വീണു; ലോറി തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചുവീണ 7 വയസ്സുകാരന്റെ തലയിലൂടെ ലോറി കയറി മരണം. മണാശ്ശേരി ഗവ. യു.പി സ്കൂൾ വിദ്യാർത്ഥി അമൽ ആണ്...

Read More >>
adimage
'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

Jul 24, 2026 04:59 PM

'സിപിഎമ്മിൽ അടിമുടി മാറ്റം, മേൽത്തട്ട് മുതൽ താഴെത്തട്ട് വരെ അഭിപ്രായങ്ങൾ തേടി'; പാർട്ടി പുതുക്കിപ്പണിയുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

സിപിഎമ്മിൽ അടിമുടി മാറ്റം വരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ ചർച്ച ചെയ്യും. സെപ്റ്റംബറിൽ...

Read More >>
പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

Jul 24, 2026 04:54 PM

പ്രിയദര്‍ശിനി ബസില്‍ വന്‍ തട്ടിപ്പ്; സ്ത്രീകളുടെ സൗജന്യ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നതായി പരാതി, കണ്ടക്ടർക്ക് സസ്‌പെൻഷൻ

കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകളുടെ സൗജന്യ സീറോ വാല്യൂ ടിക്കറ്റ് പുരുഷന്‍മാര്‍ക്ക് നല്‍കി പണം തട്ടുന്നു. പരാതി വ്യാപകം....

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

Jul 24, 2026 04:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണൻ അറസ്റ്റിൽ; മുൻകൂർ ജാമ്യമുള്ളതിനാൽ ചോദ്യംചെയ്ത് വിട്ടയച്ചു

വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ...

Read More >>
Top Stories

adimage adimage