---
title: "കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്;  74-കാരനെ കബളിപ്പിച്ച് കവർന്നത് 10.50 ലക്ഷം രൂപ"
english_title: "Online fraud again in Kochi 74-year-old man cheated and robbed of Rs 10.50 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319038/online-fraud-again-in-kochi-74-year-old-man-cheated-and-robbed-of-rs-1050-lakh"
published_at: "2025-10-06T12:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36dfde72c8_cyber.jpg"
keywords: []
---

# കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്;  74-കാരനെ കബളിപ്പിച്ച് കവർന്നത് 10.50 ലക്ഷം രൂപ

> **Lead Summary:** **എറണാകുളം : **കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്.

## Article Content

**എറണാകുളം : **കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെ കബളിപ്പിച്ച് 10.50 ലക്ഷം രൂപയാണ് കവർന്നത്. എംപരിവാഹൻ ആപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്.

പാലാരിവട്ടം അഞ്ചുമന സ്വദേശിയായ 74-കാരനെയാണ് എംപരിവാഹനിൽ പിഴ അടയ്ക്കാനുണ്ടെന്ന് പറഞ്ഞ് തട്ടിപ്പിന് വിധേയമാക്കിയത്. 10.50 ലക്ഷം രൂപയാണ് 74-കാരന് നഷ്ടപ്പെട്ടത്. ഫോണിൽ വിളിച്ചയാൾ 74-കാരന്റെ ഫോണിൽ സ്ക്രീൻ ഷെയറിംഗിനുള്ള ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചു. തുടർന്ന് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.

തട്ടിപ്പ് തിരിച്ചറിഞ്ഞ 74-കാരൻ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ ഓൺലൈൻ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319038/online-fraud-again-in-kochi-74-year-old-man-cheated-and-robbed-of-rs-1050-lakh)