---
title: "സിഗ്നലിൽ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കി; യാത്രക്കാരെ ശല്യം ചെയ്ത 19 -കാരനെതിരെ കേസ്"
english_title: "Case filed against 19-year-old for cleaning vehicle windows without permission at traffic lights; harassing passengers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319037/case-filed-against-19-year-old-for-cleaning-vehicle-windows-without-permission-at-traffic-lights-harassing-passengers"
published_at: "2025-10-06T12:46:00+05:30"
category: "Kannur"
language: "ml"
image: "https://truevisionnews.com/image-uploads/68e36ccf53f0e_hgvjg.jpg"
keywords: []
---

# സിഗ്നലിൽ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കി; യാത്രക്കാരെ ശല്യം ചെയ്ത 19 -കാരനെതിരെ കേസ്

> **Lead Summary:** കണ്ണൂർ:**[** വാഹനയാത്രക്കാരെ ശല്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാൽടെക്‌സ് സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി ആണ് പ്രതി. കാൽടെക്‌സ് ഗാന്ധി സർക്കിളിൽ ട്രാഫിക് സിഗ്നൽ തെളിഞ്ഞ് വാഹനങ്ങൾ നിർത്തുമ്പോൾ, യാത്രക്കാരുടെ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്നവരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്.

## Article Content

കണ്ണൂർ:**[** വാഹനയാത്രക്കാരെ ശല്യം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സ്വദേശിക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. കാൽടെക്‌സ് സിഗ്നൽ ജംഗ്ഷനിൽ വെച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ബോജ് രാജ് ബഗ്ദി ആണ് പ്രതി. കാൽടെക്‌സ് ഗാന്ധി സർക്കിളിൽ ട്രാഫിക് സിഗ്നൽ തെളിഞ്ഞ് വാഹനങ്ങൾ നിർത്തുമ്പോൾ, യാത്രക്കാരുടെ അനുവാദമില്ലാതെ വാഹനങ്ങളുടെ ഗ്ലാസ് വൃത്തിയാക്കുകയും, വേണ്ടെന്ന് പറയുന്നവരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് കേസ്.

എൽ.ഐ.സി ജീവനക്കാരിയായ ശ്രീലതക്ക് നേരെ കാൽടെക്‌സ് സിഗ്നലിൽ വെച്ച് ഇയാൾ മോശമായി പെരുമാറിയതിനെ തുടർന്നാണ് പരാതി നൽകിയത്. ശ്രീലത മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ണൂർ ടൗൺ പോലീസിൽ ഹാജരാക്കിയതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. നഗരത്തിൽ ഇത്തരം ശല്യപ്പെടുത്തലുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഈ സംഭവത്തിൽ പോലീസ് ശക്തമായ നടപടി സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319037/case-filed-against-19-year-old-for-cleaning-vehicle-windows-without-permission-at-traffic-lights-harassing-passengers)