---
title: "നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു"
english_title: "A young man died after his bike overturned in Ithipuzha on the Vaikom-Ernakulam road."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319026/a-young-man-died-after-his-bike-overturned-in-ithipuzha-on-the-vaikom-ernakulam-road"
published_at: "2025-10-06T12:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36950798e2_accident.jpg"
keywords: []
---

# നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു

> **Lead Summary:** വൈക്കം- എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ ആണ് മരിച്ചത്.

## Article Content

വൈക്കം- എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 12.30-ന് ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319026/a-young-man-died-after-his-bike-overturned-in-ithipuzha-on-the-vaikom-ernakulam-road)