---
title: "മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു"
english_title: "An autorickshaw driver died of jaundice in Cheral, a part of Nenmeni panchayat in Wayanad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319017/an-autorickshaw-driver-died-of-jaundice-in-cheral-a-part-of-nenmeni-panchayat-in-wayanad"
published_at: "2025-10-06T12:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36556e12f1_dead.jpg"
keywords: []
---

# മഞ്ഞപ്പിത്തം ബാധിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു

> **Lead Summary:** വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചീരാല്‍ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.

## Article Content

വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ചീരാല്‍ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു ആണ് മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.

അത്യാസന്ന നിലയിലായ ഷിജുവിൻ്റെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം. മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കള്‍: സനയ്, സീഹാന്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319017/an-autorickshaw-driver-died-of-jaundice-in-cheral-a-part-of-nenmeni-panchayat-in-wayanad)