---
title: "5,346 ഒഴിവ്‌...! അധ്യാപന ജോലി നോക്കുന്നുണ്ടോ....ഇതാ അവസരം; നവംബർ 7 വരെ അപേക്ഷിക്കാം"
english_title: "5,346 vacancies Are you looking for a teaching job Here is the opportunity  Apply till November 7th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319015/5346-vacancies-are-you-looking-for-a-teaching-job-here-is-the-opportunity-apply-till-november-7th"
published_at: "2025-10-06T12:09:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e364fe2ca7f_ttt.jpg"
keywords: []
---

# 5,346 ഒഴിവ്‌...! അധ്യാപന ജോലി നോക്കുന്നുണ്ടോ....ഇതാ അവസരം; നവംബർ 7 വരെ അപേക്ഷിക്കാം

> **Lead Summary:** **( **[www.truevisionnews.com]** )** ഡൽഹി സർക്കാരിന്റെ സ്കൂളുകളിൽ വിവിധ വിഷയങ്ങളിലെ അധ്യാപക നിയമനത്തിന്‌ ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിൽ (ഡിഎസ്‌എസ്‌എസ്‌ബി) ട്രെയിൻഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചറുടെ (ടിജിടി) 5,346 ഒഴിവ്‌. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, സംസ്കൃതം, ഉർദു, പഞ്ചാബി, ഡ്രോയിങ്‌, സ്പെഷ്യൽ എഡ്യൂക്കേഷൻ തുടങ്ങിയ വിഷയങ്ങളിലാണ്‌ അവസരം.

## Article Content

**( **[www.truevisionnews.com]** )** ഡൽഹി സർക്കാരിന്റെ സ്കൂളുകളിൽ വിവിധ വിഷയങ്ങളിലെ അധ്യാപക നിയമനത്തിന്‌ ഡൽഹി സബോർഡിനേറ്റ് സർവീസ് സെലക്ഷൻ ബോർഡിൽ (ഡിഎസ്‌എസ്‌എസ്‌ബി) ട്രെയിൻഡ്‌ ഗ്രാജുവേറ്റ്‌ ടീച്ചറുടെ (ടിജിടി) 5,346 ഒഴിവ്‌. ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സോഷ്യൽ സയൻസ്, സയൻസ്, സംസ്കൃതം, ഉർദു, പഞ്ചാബി, ഡ്രോയിങ്‌, സ്പെഷ്യൽ എഡ്യൂക്കേഷൻ തുടങ്ങിയ വിഷയങ്ങളിലാണ്‌ അവസരം.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം (അതേ വിഷയത്തിൽ കുറഞ്ഞത് 2 വർഷത്തെ പഠന പരിചയം), അല്ലെങ്കിൽ കുറഞ്ഞത് 50% മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ എൻസിടിഇ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ്‌ അല്ലെങ്കിൽ തത്തുല്ല്യ അധ്യാപന യോഗ്യത. സിബിഎസ്‌ഇ സി ടെറ്റ്‌ പരീക്ഷ വിജയിച്ചിരിക്കണം. പ്രായം: 30 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും.

മൂന്നുഘട്ട പ്രക്രിയയിലൂടെയാണ്‌ തിരഞ്ഞെടുപ്പ്‌. ടയർ I: പൊതുവിഷയങ്ങളിലെ (ജനറൽ അവയർനെസ്, കണക്കുകൾ, ഇംഗ്ലീഷ്, ഹിന്ദി) പരീക്ഷ, ടയർ II: വിഷയപരമായ പരീക്ഷ, ടയർ III: ഇന്റർവ്യൂ / സ്കിൽ ടെസ്റ്റ് (തസ്തിക അനുസരിച്ച്). അപേക്ഷാ ഫീസ്: ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് അപേക്ഷകർക്ക്: 100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വിമുക്തഭടന്മാർ/സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 7. വെബ്സൈറ്റ്: www.dsssbonline.nic.in

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319015/5346-vacancies-are-you-looking-for-a-teaching-job-here-is-the-opportunity-apply-till-november-7th)