---
title: " ജോലി വേണ്ടേ നിങ്ങൾക്ക് ....?  എങ്കിൽ ഇത് വിട്ടുകളയേണ്ട,  ഇപ്പോള്‍ അപേക്ഷിച്ച് നോക്കൂ..."
english_title: "Applications are invited from eligible candidates for the preparation of a panel of project staff."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319014/applications-are-invited-from-eligible-candidates-for-the-preparation-of-a-panel-of-project-staff"
published_at: "2025-10-06T12:03:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e362f00c830_apply.jpg"
keywords: []
---

#  ജോലി വേണ്ടേ നിങ്ങൾക്ക് ....?  എങ്കിൽ ഇത് വിട്ടുകളയേണ്ട,  ഇപ്പോള്‍ അപേക്ഷിച്ച് നോക്കൂ...

> **Lead Summary:** തൊ‍ഴില്‍ അന്വേഷിക്കുകയാണോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവര്‍ണാവസരം. കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കി വരുന്ന വിവിധ സമയബന്ധിത പദ്ധതികളില്‍ കരാര്‍ നിയമനത്തിന് പ്രോജക്ട് സ്റ്റാഫുകളുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

തൊ‍ഴില്‍ അന്വേഷിക്കുകയാണോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവര്‍ണാവസരം. കേരള സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ നടപ്പിലാക്കി വരുന്ന വിവിധ സമയബന്ധിത പദ്ധതികളില്‍ കരാര്‍ നിയമനത്തിന് പ്രോജക്ട് സ്റ്റാഫുകളുടെ പാനല്‍ തയ്യാറാക്കുന്നതിലേക്കായി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് സയന്റിസ്റ്റ് (സ്‌പേസ് ടെക്‌നോളജി), പ്രോഗ്രാമര്‍, സിസ്റ്റം മാനേജര്‍/ അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ സയന്റിസ്റ്റ്, ക്ലൗഡ് എന്‍ജിനിയര്‍, യു.ഐ/ യു.എക്‌സ് ഡിസൈനര്‍ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പാനല്‍ തയ്യാറാക്കുന്നത്.

ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി സെന്ററിന്റെ വെബ്‌സൈറ്റില്‍ ഒക്ടോബര്‍ 8ന് മുമ്പ് അപ്ലോഡ് ചെയ്യണം. വെബ്‌സൈറ്റ് www.ksrec.kerala.gov.in ഫോണ്‍ നം. 0471 2301167.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319014/applications-are-invited-from-eligible-candidates-for-the-preparation-of-a-panel-of-project-staff)