---
title: "സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി"
english_title: "The High Court has appointed a special investigation team to investigate the gold layer controversy in Sabarimala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319010/the-high-court-has-appointed-a-special-investigation-team-to-investigate-the-gold-layer-controversy-in-sabarimala"
published_at: "2025-10-06T11:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e35efa7534f_poty.jpg"
keywords: []
---

# സ്വര്‍ണപ്പാളി വിവാദം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

> **Lead Summary:** ശബരിമലയിലെ സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

## Article Content

ശബരിമലയിലെ സ്വർണ്ണപാളി വിവാദം അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച് വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

അതേസമയം സ്വർണ്ണപ്പാളി മാറ്റിയത് ദേവസ്വം വിജിലൻസ് സ്ഥിരീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളികള്‍ മാറ്റിയെന്നാണ് വിലയിരുത്തല്‍. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ പാളികൾ അല്ല തിരികെ കൊണ്ടുവന്നതെന്നാണ് കണ്ടെത്തൽ.

2019 ൽ ഉണ്ടായിരുന്ന സ്വർണപ്പാളികളുമായി ഒത്തുനോക്കിയ ഫോട്ടോ പരിശോധനയിലാണ് വ്യത്യാസം കണ്ടെത്തിയത്. ദേവസ്വത്തിലെ വിദഗ്ദ്ധരാണ് മാറ്റം കണ്ടെത്തിയത്. കൂടുതൽ പരിശോധനയ്ക്കായി വിജിലൻസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

കാലപ്പഴക്ക നിർണയ പരിശോധനകൾക്കായിരിക്കും ദേവസ്വം വിജിലൻസ് ശുപാർശ നൽകുക. മാത്രമല്ല അന്വേഷണ സ്ഥിതി വിവര റിപ്പോർട്ട് കോടതിയിൽ നൽകാനും നീക്കമുണ്ട്. ഇന്ന് തന്നെ റിപ്പോർട്ട് കൈമാറിയേക്കുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319010/the-high-court-has-appointed-a-special-investigation-team-to-investigate-the-gold-layer-controversy-in-sabarimala)