---
title: "ഡാര്‍ജിലിംഗിലെ മഴക്കെടുതി; മരണം 23 ആയി ഉയർന്നു; മരിച്ചവരിൽ ഏഴ് പേര്‍ കുട്ടികള്‍"
english_title: "The death toll in heavy rains and widespread landslides in Darjeeling, West Bengal, has risen to 23."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/319004/the-death-toll-in-heavy-rains-and-widespread-landslides-in-darjeeling-west-bengal-has-risen-to-23"
published_at: "2025-10-06T11:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e35b38edb62_rain.jpg"
keywords: []
---

# ഡാര്‍ജിലിംഗിലെ മഴക്കെടുതി; മരണം 23 ആയി ഉയർന്നു; മരിച്ചവരിൽ ഏഴ് പേര്‍ കുട്ടികള്‍

> **Lead Summary:** പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ ഏഴ് പേര്‍ കുട്ടികളാണ്.

## Article Content

പശ്ചിമ ബംഗാളിലെ ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും മരണം 23 ആയി. മരിച്ചതില്‍ ഏഴ് പേര്‍ കുട്ടികളാണ്.

അതേസമയം വടക്കൻ ബംഗാളിലെ പ്രദേശമായ ഡാർജിലിംഗിൽ ഇന്നലെ രാത്രിയും കനത്ത മഴയാണ് ഉണ്ടായത്. മിരിക്, സുഖിയ പൊഖാരി തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി. റോഡുകള്‍ തകര്‍ന്നതോടെ നിരവധി ഗ്രാമങ്ങള്‍ ഇവിടെ ഒറ്റപ്പെട്ടു . ഡാർജലിംഗിൽ മാത്രം മരിച്ചത് 18 പേരാണ്. 35 ഇടത്താണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. 2015 ൽ ഡാർജലിംഗിൽ ഉണ്ടായ സമാനദുരന്തത്തിൽ 40 പേർക്കാണ് ജീവൻ നഷ്ടമായത്.

അപകടമുണ്ടായ സ്ഥലങ്ങളിൽ പൊലീസും തദ്ദേശ ഭരണകൂടവും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സന്ദര്‍ശിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/319004/the-death-toll-in-heavy-rains-and-widespread-landslides-in-darjeeling-west-bengal-has-risen-to-23)