---
title: "സ്കൂളിൽ പോകവേ 14-കാരിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ"
english_title: "Private bus driver arrested for abducting raping and impregnating a 14 year old girl on her way to school"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318985/private-bus-driver-arrested-for-abducting-raping-and-impregnating-a-14-year-old-girl-on-her-way-to-school"
published_at: "2025-10-06T10:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3525179a00_ffff.jpg"
keywords: []
---

# സ്കൂളിൽ പോകവേ 14-കാരിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കി, സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ

> **Lead Summary:** **ചാരുംമൂട് (ആലപ്പുഴ):( **[www.truevisionnews.com]** ) **പതിന്നാലുവയസ്സുള്ള വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനെ നൂറനാട് പോലീസ് അറസ്റ്റുചെയ്തു. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ പ്രതി വിദ്യാർഥിനിയെ സ്‌നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

## Article Content

**ചാരുംമൂട് (ആലപ്പുഴ):( **[www.truevisionnews.com]** ) **പതിന്നാലുവയസ്സുള്ള വിദ്യാർഥിനിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ നൂറനാട് പാറ്റൂർ നിരഞ്ജനം വീട്ടിൽ രഞ്ജുമോനെ നൂറനാട് പോലീസ് അറസ്റ്റുചെയ്തു. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ പ്രതി വിദ്യാർഥിനിയെ സ്‌നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂളിൽപ്പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ നൂറനാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗർഭിണിയായെന്നും പ്രതി ഗർഭഛിദ്രത്തിനു നിർബന്ധിച്ചതായും കണ്ടെത്തി.

ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, സബ് ഇൻസ്‌പെക്ടർ മിഥുൻ, സീനിയർ സിപിഒമാരായ രജീഷ്, സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനുകുമാർ, വിമൽ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതി റിമാൻഡുചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318985/private-bus-driver-arrested-for-abducting-raping-and-impregnating-a-14-year-old-girl-on-her-way-to-school)