---
title: "തലയിൽ കൈവെച്ചുപോകും .....; ഒരു പവൻ സ്വർണത്തിന്റെ വില 88,000 കടന്നു !"
english_title: "Know today's gold price"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318981/know-todays-gold-price"
published_at: "2025-10-06T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e34fe721b5e_gold.jpg"
keywords: []
---

# തലയിൽ കൈവെച്ചുപോകും .....; ഒരു പവൻ സ്വർണത്തിന്റെ വില 88,000 കടന്നു !

> **Lead Summary:** സ്വർണവില വീണ്ടും ഉയർന്നു . ഗ്രാമിന് 125 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,070 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടായി.

## Article Content

സ്വർണവില വീണ്ടും ഉയർന്നു . ഗ്രാമിന് 125 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,070 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടായി.

ഒരു പവൻ സ്വർണത്തിന്റെ വില 88,560 രൂപയായാണ് ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 9100 രൂപയായും 14കാരറ്റിന്റേത് 7100 രൂപയായും ഉയർന്നു.ആഗോള വിപണിയിലും സ്വർണം ചരിത്ര മുന്നേറ്റം തുടരുകയാണ്. റെക്കോഡ് നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318981/know-todays-gold-price)