---
title: "കള്ള്ഷാപ്പ് ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Toddy shop employee found dead in well kannur thalipparamb"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318976/toddy-shop-employee-found-dead-in-well-kannur-thalipparamb"
published_at: "2025-10-06T10:31:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68e34d4aa85e1_dead.jpg"
keywords: []
---

# കള്ള്ഷാപ്പ് ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കള്ള്ഷാപ്പ് ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടിലയിലെ എ.വി.മോഹനന്‍ആണ് മരിച്ചത്.

## Article Content

കള്ള്ഷാപ്പ് ജീവനക്കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കൊട്ടിലയിലെ എ.വി.മോഹനന്‍ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറരയോടെയാണ് മോഹനന്‍  ജോലി ചെയ്യുന്ന നരിക്കോട് കള്ള്ഷാപ്പിലെ കിണറിന് സമീപം ചെരിപ്പ് കണ്ട്‌ സംശയം തോന്നി നാട്ടുകാര്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. പരേതരായ നാരായണന്‍-നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ: ടി.വി.സതി. മക്കള്‍ സ്‌നേഹ(ഏമ്പേറ്റ്), സാന്ദ്ര.മരുമകന്‍: രതീഷ്. സഹോദരങ്ങള്‍: പ്രഭാകരന്‍, ശൈലജ, പരേതനായ രാജീവന്‍. സഹോദരി ഭര്‍ത്താവ്: ദാമോദരന്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318976/toddy-shop-employee-found-dead-in-well-kannur-thalipparamb)