---
title: "ദാരുണം; രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറുപേർ വെന്തു മരിച്ചു, അഞ്ച് പേരുടെ നില ​ഗുരുതരം"
english_title: "Six patients die in hospital fire in Rajasthan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318945/six-patients-die-in-hospital-fire-in-rajasthan"
published_at: "2025-10-06T06:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e31b133ea64_1.jpg"
keywords: []
---

# ദാരുണം; രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറുപേർ വെന്തു മരിച്ചു, അഞ്ച് പേരുടെ നില ​ഗുരുതരം

> **Lead Summary:** **ജയ്പൂർ: **രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറു പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു.

## Article Content

**ജയ്പൂർ: **രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ രോഗികളായ ആറു പേർ വെന്തു മരിച്ചു. ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്ന് പൊലീസ് പറയുന്നു.

മരിച്ചവരിൽ 2 സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ​ഗുരുതര രോ​ഗാവസ്ഥയുള്ളവരാണ് മരിച്ചത്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318945/six-patients-die-in-hospital-fire-in-rajasthan)