---
title: "അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി; മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർക്ക് പരിക്ക് "
english_title: "Car crashes into divider in Athirappilly, burns down"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318937/car-crashes-into-divider-in-athirappilly-burns-down"
published_at: "2025-10-05T22:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2a81ae0733_thrissur.jpg"
keywords: []
---

# അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി; മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർക്ക് പരിക്ക് 

> **Lead Summary:** **തൃശൂർ: **അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി. വെറ്റിലപ്പാറ ഡിവൈഡറിൽ വൈകീട്ട് ഏഴിനാണ് സംഭവം. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് തീ പിടിച്ചത്. നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടി യിലെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**തൃശൂർ: **അതിരപ്പിള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് കത്തി. വെറ്റിലപ്പാറ ഡിവൈഡറിൽ വൈകീട്ട് ഏഴിനാണ് സംഭവം. അതിരപ്പള്ളിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വന്ന തൃശ്ശൂർ സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറാണ് തീ പിടിച്ചത്. നാലു മുതിർന്നവരും മൂന്ന് കുട്ടികളും ഉൾപ്പെടെ വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ആനമല റോഡിൽ വെറ്റിലപ്പാറ പാലത്തിന് സമീപമാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആംബുലൻസുകളിലായി ചാലക്കുടി യിലെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318937/car-crashes-into-divider-in-athirappilly-burns-down)