---
title: "കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു; അപകടത്തിൽപെട്ടത് കുടുംബം സഞ്ചരിച്ച കാർ "
english_title: "Electric car running towards Kozhikode catches fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/318892/electric-car-running-towards-kozhikode-catches-fire"
published_at: "2025-10-05T17:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e258fbbd14f_car.jpg"
keywords: []
---

# കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു; അപകടത്തിൽപെട്ടത് കുടുംബം സഞ്ചരിച്ച കാർ 

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം പുറത്തിറങ്ങിയതാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാർ കത്തിനശിച്ചു. ഹൈദരാബാദിൽ നിന്നെത്തിയ കുടുംബം കോഴിക്കോട് നിന്ന് വാടകയ്ക്ക് എടുത്ത കാറാണ് കത്തിയത്. കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്തായിരുന്നു സംഭവം. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് കുടുംബം പുറത്തിറങ്ങിയതാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

അതിനിടെ, രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിന് പുറകിൽ കാർ ഇടിച്ച് അപകടം. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കാക്കൂർ കാവടിക്കൽ സ്വദേശികളാണ് അപകടത്തിൽപെട്ടത്. സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീർ(5), റവാഹ്(8), സിനാൻ(20) എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നനിലയിലാണ്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ആളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂട്ടാൻ പോയ സംഘമാണ് കാറിലുണ്ടായിരുന്നത്. നിർത്തിയിട്ട ബസ് കാർ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/318892/electric-car-running-towards-kozhikode-catches-fire)